CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 54 Minutes 29 Seconds Ago
Breaking Now

ബ്രിസ്‌കയുടെ ആഭിമുഖ്യത്തില്‍ നടന്ന ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സിന്റെ കോണ്‍ഫറന്‍സ് ഏവര്‍ക്കും നവ്യാനുഭവമായി

ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ - ബ്രിസ്‌കയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സിന്റെ കോണ്‍ഫറന്‍സ് 2026 ജനുവരി 24 തീയതി ഗ്രീന്‍ വേ സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. ആരോഗ്യമേഖലയില്‍ മലയാളികള്‍ ഓര്‍ഗനൈസ് ചെയ്ത് നടത്തിയ ഈ കോണ്‍ഫറന്‍സ് സംഘടനാ മികവു കൊണ്ടും ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ മേന്മ മൂലവും ശ്രദ്ധേയമായി.

 രാവിലെ 9 മണിയോടെ തന്നെ ഗ്രീന്‍ വേ സെന്ററിലേക്ക് ഡെലിഗേറ്റ്‌സ് ഒഴുകിയെത്തുവാന്‍ തുടങ്ങി. കൃത്യം പത്തുമണിക്ക് കോണ്‍ഫറന്‍സ് ലീഡും നോര്‍ത്ത് ബ്രിസ്റ്റള്‍ എന്‍ എച്ച് എസ് ട്രസ്റ്റില്‍ സ്‌പൈന്‍ എസിപി യും ആയ അനിത ഫിലിപ്പിന്റെ അദ്ധ്യക്ഷ പ്രസംഗത്തോടെ കോണ്‍ഫറന്‍സ് ആരംഭിച്ചു.

 രാവിലത്തെ സെഷന്‍ എംപ്ലോയര്‍ പെര്‍സ്‌പെക്ടീവില്‍ നിന്നും ഉച്ചകഴിഞ്ഞുള്ള സെഷന്‍ എംപ്ലോയി പെര്‍സ്‌പെക്ടീവ്‌സില്‍ നിന്നും ആയിരുന്നു തീരുമാനിച്ചത്.ചീഫ് ഗസ്റ്റ് സ്പീക്കറായി എത്തിയിരുന്നത് ബ്രിസ്റ്റള്‍ എന്‍എച്ച്എസ് ഗ്രൂപ്പിന്റെ ചീഫ് നഴ്‌സിംഗ് ഇംപ്രൂവ്‌മെന്റ് ഓഫീസറായ പ്രൊഫസര്‍ സ്റ്റീവ് ഹാംസ് MBE ആയിരുന്നു. ആരോഗ്യമേഖലയില്‍ ഇന്റര്‍നാഷണല്‍ നേഴ്‌സസിന്റെ പങ്കാളിത്തത്തെക്കുറിച്ചും അവരോടുള്ള എന്‍എച്ച്എസ്സിന്റെ കമ്മിറ്റ് മെന്റിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് എന്‍ എച്ച് എസ് 10 ഇയര്‍ പ്ലാനിനെ കുറിച്ച് നോര്‍ത്ത് ബ്രിസ്റ്റോള്‍ എന്‍എച്ച്എസ് ട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സന്‍ജോയ് ഷായും സിറോണ കെയര്‍ ആന്‍ഡ് ഹെല്‍ത് ചീഫ് നഴ്‌സിംഗ് ആന്‍ഡ് അലയ്ഡ് ഹെല്‍ത്ത് ഓഫീസര്‍ മിസ്സിസ് മേരി ലൂയിസും സംസാരിച്ചു. തുടര്‍ന്ന് സിറോണ കെയര്‍ ആന്‍ഡ് ഹെല്‍ത്ത് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് സൂ മൊങ്ക്, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് നേരിടുന്ന സ്‌ട്രെസ്സിനെക്കുറിച്ചും വെല്‍ ബിയിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. മിസ്സിസ് ഗിഫ്റ്റി മാര്‍ക്കിയുടെ ഇക്വാളിറ്റി ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ ചലഞ്ചസ് ടോക്ക് വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റി. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ bristol ആന്‍ഡ് എന്‍എച്ച്എസ് ട്രസ്റ്റിലെ സ്‌പെഷ്യലൈസ് സര്‍വീസസ് എഡ്യൂക്കേഷന്‍ ലീഡ് ആയ ഡോക്ടര്‍ ജെറാര്‍ഡ് കെന്നി, കേരള നഴ്‌സസ് എന്‍ എച്ച്‌സിനു നല്‍കുന്ന സേവനങ്ങളെക്കുറിച്ചും കേരളത്തിന്റെ ഹിസ്റ്ററിയെക്കുറിച്ചും - പ്രത്യേകിച്ച് ഇഎംഎസ് നമ്പൂതിരിപ്പാട്, അയ്യങ്കാളി, ശ്രീ നാരായണ ഗുരു തുടങ്ങി കേരളത്തിലെ നവോത്ഥാന നായകന്മാരെ കുറിച്ചൊക്കെ സംസാരിച്ചത് ഓഡിയന്‍സിന് നവ്യാനുഭവമായി.

 ഉച്ചകഴിഞ്ഞ് ആരംഭിച്ച സെഷനില്‍ ആദ്യം തന്നെ ഡോക്ടര്‍ അജിമോള്‍ പ്രദീപ് നടത്തിയ മോട്ടിവേഷണല്‍ സ്പീച്ച് ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതായിരുന്നു. ഓര്‍ഗന്‍ ആന്‍ഡ് സ്റ്റം സെല്‍ ഡൊണേഷനെക്കുറിച്ചും അജിമോള്‍ സംസാരിച്ചു. തുടര്‍ന്ന് വന്ന പ്ലിനറീ സെഷനില്‍ കമ്യൂണിക്കേഷന്‍, സോഫ്റ്റ് സ്‌കില്‍സ്, മോറല്‍ ഇഞ്ചുറി, ബെണ്‍-ഔട്ട് തുടങ്ങിയവയെപ്പറ്റി ലിറ്റി തോമസ്, ആന്‍സി തോമസ്, സ്മിത ഡോണി എന്നിവര്‍ സംസാരിച്ചു. സിനി തങ്കച്ചന്‍ മോഡറേറ്റര്‍ ആയിരുന്നു. ഇന്റര്‍വ്യൂവിന് എങ്ങനെ നന്നായി പ്രിപ്പയര്‍ ചെയ്യാം എന്നും ഇന്റര്‍വ്യൂ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നിവയെപ്പറ്റി സിമി ജോര്‍ജ്, ലിറ്റി തോമസ് ,ലിറില്‍ ജേക്കബ് , സന്തോഷ് പുത്തേറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റോള്‍പ്ലേ വളരെയധികം ശദ്ധ പിടിച്ചുപറ്റി.

 ബ്രിസ്‌ക പ്രസിഡന്റ് ജയ്‌മോന്‍ ജോര്‍ജ് ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു. സഹൃദയരായ സ്‌പോണ്‍സേര്‍സ് തന്ന സമ്മാനങ്ങള്‍, നറുക്കെടുപ്പ് വഴി വളരെയധികം ആളുകള്‍ക്ക് ലഭിച്ച പോസിറ്റീവ് നോട്ടില്‍ ഉച്ചകഴിഞ്ഞ് മൂന്നരയോടെ കോണ്‍ഫറന്‍സ് അവസാനിച്ചു.

ബ്രിസ്‌ക സെക്രട്ടറി ടോമിന്റെ നേതൃത്വത്തില്‍ ബ്രിസ്‌ക എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും വിവിധ അംഗ അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് വലിയൊരു നിരയുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഒട്ടേറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈ കോണ്‍ഫറന്‍സ്.




കൂടുതല്‍വാര്‍ത്തകള്‍.