CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 9 Minutes 29 Seconds Ago
Breaking Now

ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 28ന്

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന,  മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് 13 ആമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം  സംഘടിപ്പിക്കുന്നു. 2026  ഫെബ്രുവരി  28 ആം തീയതി ശനിയാഴ്ച   3:30 pm  മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ശിവരാത്രി നൃത്തോത്സവ  ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്. മന്ത്ര അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ സ്ഥാപകയും കലാനിര്‍ദ്ദേശികയും, അഞ്ചാം വയസ്സില്‍ നൃത്തം ആരംഭിച്ച് കലാമണ്ഡലം സത്യഭാമയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തശൈലികള്‍ അഭ്യസിച്ചിട്ടുള്ള തും, പത്ത് വര്‍ഷത്തിലധികമായി നൃത്തം കോറിയോഗ്രാഫ് ചെയ്യുകയും അധ്യാപനം നടത്തുകയും ചെയ്യുന്ന ശ്രീമതി  ആശ ഉണ്ണിത്താന്‍ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നല്‍കും. നൃത്തോത്സവത്തിന് ശേഷം ദീപാരാധനയോടുകൂടി ലണ്ടന്‍ ശിവരാത്രി നൃതോത്സവത്തിന് പരിസമാപ്തി ആകും.  ഉണ്ടായിരിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെ കൊടുത്തിരിക്കുന്ന  നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് 

 

ആശ ഉണ്ണിത്താന്‍ - 07889484066

സുരേഷ് ബാബു - 07828137478

ഗണേഷ് ശിവന്‍ - 07405513236

സുബാഷ് ശാര്‍ക്കര - 07519135993

രമ രാജന്‍ - 07576492822

 

 




കൂടുതല്‍വാര്‍ത്തകള്‍.