
















ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ എല്‍ ആര്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി യുക്മ ദേശീയതലത്തില്‍ ആരംഭിച്ച ക്യാമ്പയിന് പിന്തുണ നല്‍കി യുകെയിലെ വിവിധ അസോസിയേഷനുകളും വ്യക്തികളും മുന്നോട്ട് വന്നിരുന്നു. ഫെബ്രുവരി 12 ന് കണ്‍സള്‍ട്ടേഷന്‍ തീര്‍ന്നതോടെ നമ്മുടെ അഭിപ്രായം പറയുവാനുള്ള അവസരം തീര്‍ന്നിരുന്നു. ഇനിയാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത ശേഷം നിയമം പാസാക്കുന്നത്. യുക്മ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.

പുതിയ തലമുറകുടിയേറ്റക്കാരെ സാരമായി ബാധിക്കാവുന്ന ഐ എല്‍ ആര്‍ പരിഷ്‌കാരങ്ങള്‍, നിയമപരമായി കുടിയേറിയ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന്റെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം എന്നിവ ഉന്നയിച്ചുകൊണ്ടാണ് യുകെയിലെ എല്ലാ എം പി മാര്‍ക്കും നിവേദനം കൊടുക്കുവാന്‍ യുക്മ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നത്.
ഈ ക്യാമ്പയിന്റെ ഭാഗമായി കാര്‍ഡിഫ് - പേനാര്‍ത്ത് നിയോജകമണ്ഡലത്തിലെ എം പി ആയ ശ്രീ. സ്റ്റീഫന്‍ ഡോട്ടിക്ക് തന്റെ പരിധിക്കുള്ളിലെ ലാന്‍ഡോക് കമ്മ്യൂണിറ്റി കോണ്‍സിലര്‍ ശ്രീ ബെന്നി അഗസ്റ്റിനും യുക്മ വെയില്‍സ് റീജിയണല്‍ ട്രഷറര്‍ ശ്രീ റ്റോമ്പില്‍ കണ്ണത്തും ഒരുമിച്ച് ഐ എല്‍ ആര്‍ നിവേദനം സമര്‍പ്പിച്ചു.
ലാന്‍ഡോക്ക് ഹോസ്പിറ്റലില്‍ മലയാളികള്‍ നല്‍കിവരുന്ന സേവനത്തെകുറിച് എം പി വളരെ സ്‌നേഹത്തോടെ സ്മരിച്ചു. കാര്‍ഡിഫ് - പേനാര്‍ത്ത് ഭാഗങ്ങളില്‍ വസിക്കുന്ന മലയാളികള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ശക്തമായി സംസാരിക്കുമെന്ന് ശ്രീ സ്റ്റീഫന്‍ ഡോട്ടി ഉറപ്പ് നല്‍കി.
കഴിഞ്ഞ രണ്ട് മാസമായി യുക്മ നടത്തി വന്നിരുന്ന ഈ ഐ എല്‍ ആര്‍ ക്യാമ്പയിന്‍ ഡിസംബര്‍ 20ന് വെയില്‍സിലെ ബാരിയില്‍ വച്ച് യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിന്‍ ഉത്ഘാടനം ചെയ്യുകയും എം പി ശ്രീ കനിഷ്‌ക നാരായണന് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് റ്റോമ്പില്‍ കണ്ണത്ത്
ഐ എല്‍ ആര്‍ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. അതിനു ശേഷം വെയില്‍സിലെ 24 നിയോജകമണ്ഡലങ്ങളില്‍ എം പി മാര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയുണ്ടായി.
യുകെയിലെ പുതിയ കുടിയേറ്റക്കാര്‍ വളരെ ആകാംഷയോടെയാണ് ലേബര്‍ സര്‍ക്കാരിന്റെ ഇന്ന് നീക്കത്തെ നോക്കി കാണുന്നത്. പുതിയ ഐ എല്‍ ആര്‍, വിസ നിബന്ധനകള്‍, സ്പൗസ് വിസ എന്നിവയുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഈ സമൂഹത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായി ഉയര്‍ന്നിട്ടുണ്ട്. യുക്മ നടത്തുന്ന ഈ ക്യാമ്പയിന്‍ അതിന്റെ ഫലം കാണട്ടെയെന്ന് പ്രത്യാശിക്കാം.
(ബെര്‍ലി മാളിയേക്കല്‍)