CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 52 Minutes 29 Seconds Ago
Breaking Now

പെറ്റമ്മയ്ക്ക് കരച്ചില്‍ വരില്ലേ, ഇതൊരു അമ്മയാണോ ; ആലിന്റെ മാതാപിതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം

സമൂഹ മാധ്യമത്തില്‍ ക്രൂരമായ സൈബര്‍ ആക്രമണമാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ ഉയരുന്നത്.

നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിടപറഞ്ഞ ആലിനെ കേരളത്തിന് മറക്കാനാകില്ല. പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ വേദനയിലും അവയവ ദാനത്തിന് തയ്യാറാകുകയായിരുന്നു മാതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിന്‍ ആന്‍ ജോണും. സമൂഹ മാധ്യമത്തില്‍ ക്രൂരമായ സൈബര്‍ ആക്രമണമാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ ഉയരുന്നത്.

മകള്‍ മരിച്ചപ്പോള്‍ കരയാതെ ഇരിക്കുകയാണോയെന്ന ചോദ്യമാണ് സോഷ്യല്‍മീഡിയ ഉയര്‍ത്തുന്നത്.

കുഞ്ഞിന്റെ മരണത്തിലും വാഹനാപകടത്തിലും അന്വേഷണം വേണമെന്നതടക്കമുള്ള ക്രൂര കമന്റുകളും സോഷ്യല്‍മീഡിയയില്‍ വരുന്നുണ്ട്. മകള്‍ മരിച്ചാല്‍ പെറ്റമ്മ കരയില്ലേയെന്നാണ് പല കമന്റും. ഞെട്ടുന്ന ക്രൂരമായ വാക്കകുളാണ് പലരും ഉപയോഗിച്ചിരുന്നത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലും മറുപടി കമന്റുകളുമുണ്ട്. പലരുടേയും സങ്കടം പ്രകടിപ്പിക്കുന്നത് വ്യത്യസ്തമാണെന്നും ഈ മാതാപിതാക്കളുടെ നന്മയെ അപമാനിക്കരുതെന്നും പലരും കമന്റുകള്‍ക്ക് മറുപടി നല്‍കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.