CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours Ago
Breaking Now

ഭര്‍ത്താവിനെ കഴുത്തുവരെ മണ്ണില്‍ കുഴിച്ചിട്ടു ; തലയില്‍ ശിവ പൂജ നടത്തി ഭാര്യ

ഭര്‍ത്താവിന്റെ തലയില്‍ പൂവും പാലും ഒഴിച്ച് സ്ത്രീ മന്ത്രം ജപിക്കുന്നത് വീഡിയോയിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലായി, ഭര്‍ത്താവിനെ കഴുത്തുവരെ മണ്ണില്‍ കുഴിച്ചിട്ടുള്ള ഭാര്യയുടെ പൂജ. ഭര്‍ത്താവിന്റെ ശരീരം കഴുത്തുവരെ മണ്ണിനടിയില്‍ കുഴിച്ചിട്ട് തലയില്‍ പാല്‍ അഭിഷേകവും പൂജയും നടത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ എവിടെനിന്നുള്ളതാണെന്ന് വ്യക്തമല്ല.

ഭര്‍ത്താവിന്റെ തലയില്‍ പൂവും പാലും ഒഴിച്ച് സ്ത്രീ മന്ത്രം ജപിക്കുന്നത് വീഡിയോയിലുണ്ട്. 'ഹര്‍ ഹര്‍ മഹാദേവ്' എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീ തന്റെ ഭര്‍ത്താവിനെ പൂജിക്കുന്നത്. ഭര്‍ത്താവിന്റെ തലയെ ശിവലിംഗമായി കണക്കാക്കിയാണ് പൂജയെന്ന് വീഡിയോയില്‍ വ്യക്തമാണ്. മണ്ണിന് മുകളില്‍ ഭര്‍ത്താവിന്റെ തലമാത്രമാണ് പുറത്തേക്ക് കാണാനാകുന്നത്. അതേസമയം സ്ത്രീ തലയില്‍ പാലും പൂവും ഒഴിച്ച് പൂജ നടത്തുമ്പോഴും ഇയാള്‍ യാതൊരു പ്രതികരണവുമില്ലാതെ ശാന്തനായി ഇരിക്കുന്നത് വീഡിയോയിലുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വന്നത്. ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറ്റുചിലര്‍ അനുകൂലിച്ചാണ് പ്രതികരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.