CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 41 Seconds Ago
Breaking Now

ഇന്ത്യയോട് തോല്‍വി ഉറപ്പായപ്പോള്‍ മുങ്ങി ; മുഹ്‌സിന്‍ നഖ്വി സ്‌റ്റേഡിയം വിടുന്ന വീഡിയോ വൈറല്‍

പാക് നിരയില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴാന്‍ തുടങ്ങിയ സമയത്താണ് നഖ്വി തന്റ കറുത്ത കാറില്‍ സ്‌റ്റേഡിയത്തിന് പുറത്തേക്ക് പോയത്.

ട്വന്റി 20 ലോകകപ്പിലെ ആവേശ പോരാട്ടത്തില്‍ പാക്കിസ്ഥാനെ 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. മത്സരത്തില്‍ പാക്കിസ്ഥാന്‍ കനത്ത തോല്‍വിയിലേക്ക് നീങ്ങുന്നത് കണ്ട പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി കളി തീരും മുമ്പേ സ്റ്റേഡിയം വിടുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാവുന്നത്. പാക് നിരയില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴാന്‍ തുടങ്ങിയ സമയത്താണ് നഖ്വി തന്റ കറുത്ത കാറില്‍ സ്‌റ്റേഡിയത്തിന് പുറത്തേക്ക് പോയത്.

പാക്കിസ്ഥാന് തുടക്കം മുതലെ തകര്‍ച്ചയായിരുന്നു. വെറും 34 റണ്‍സിനിടെ അവര്‍ക്ക് നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഉസ്മാന്‍ ഖാന്‍ മാത്രമാണ് 44 റണ്‍സെടുത്ത് പാക് നിരയില്‍ അല്‍പ്പമെങ്കിലും പൊരുതിയത്.




കൂടുതല്‍വാര്‍ത്തകള്‍.