
















എല്‍ഡിഎഫിന്റെ മേഖല ജാഥകള്‍ പാളിയെന്ന് സിപിഐക്കുള്ളില്‍ വിമര്‍ശനം. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് വിമര്‍ശനം.
മൂന്ന് മേഖല ജാഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എം വി ഗോവിന്ദന്‍ സംസാരിക്കുമ്പോള്‍ പോലും കസേരകള്‍ ഒഴിഞ്ഞു കിടന്നു. ബിനോയ് വിശ്വത്തിന്റെ ജാഥയ്ക്കും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. ഒരു സംസ്ഥാന ജാഥ നടത്തിയാല്‍ മതിയായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
വടക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് നയിച്ചത്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെയാണ് എംവി ഗോവിന്ദന്‍ നയിച്ച ജാഥ പര്യടനം നടത്തിയത്. തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോയത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നുപോയത്.