
















പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാനും വിപൂലീകരിക്കാനും തയ്യാറെടുത്ത് ഇന്ത്യ. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ലേസര്‍ ആയുധങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ സംയുക്തമായി വികസിപ്പിക്കുന്നതും ഇതിലുള്‍പ്പെടുന്നു. ഫെബ്രുവരി 25,26 തിയതികളിലാണ് മോദി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.
സുരക്ഷാ സഹകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണാ പത്രം ഒപ്പിട്ടേക്കും. പ്രതിരോധ കരാരില്‍ ധാരണയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പുതിയ പ്രതിരോധ സാങ്കേതിക വിദ്യകള്‍ ഇന്ത്യയുമായി പങ്കിടാന്‍ ഇസ്രയേല്‍ സമ്മതിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഹൈടെക് ലേസര്‍ പ്രതിരോധവു മറ്റ് നൂതന സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.