CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 34 Minutes 42 Seconds Ago
Breaking Now

സമീക്ഷ UK - 8-ാം ദേശീയ സമ്മേളനം: 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

2026 മെയ് 2-ന് ബെഡ്‌ഫോര്‍ഡില്‍ വെച്ച് നടക്കുന്ന സമീക്ഷ UK-യുടെ 8-ാം ദേശീയ സമ്മേളനം വിജയകരമായി നടത്തുന്നതിനായി വിപുലമായ 101 അംഗ സ്വാഗത സംഘം

രൂപീകരിച്ചു.സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു

സമാന്തരമായി സമീക്ഷയുടെ നാട്ടിലുള്ള ബന്ധു മിത്രാദികള്‍ക്ക് ഇടയില്‍, ഇടത്പക്ഷ

ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ആവശ്യമായ ഇടപെടല്‍

നടത്തനും യോഗത്തില്‍ തീരുമാനിച്ചു.

 

സമീക്ഷ UK നാഷണല്‍ ട്രഷറര്‍ അഡ്വ. ദിലീപ് കുമാര്‍ ന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന

സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ യുകെയിലെ നിരവധി യൂണിറ്റുകളില്‍ നിന്നുമായി

എഴുപതോളം  അംഗങ്ങള്‍ പങ്കെടുത്തു.ദേശീയ സമിതി അംഗങ്ങള്‍ക്ക് പുറമെ ഏരിയാ

സെക്രട്ടറിമാരായ മണികണ്ഠന്‍,ആതിരാ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

  മെയ് 2ന് ബെഡ്‌ഫോര്‍ഡില്‍ നടക്കുന്ന സമീക്ഷ യുകെയുടെ എട്ടാമത് ദേശീയ

സമ്മേളനത്തിന്റെസ്വാഗത സംഘത്തിന്റെ  ജനറല്‍ കണ്‍വീനറായി  ദേശീയ ആക്റ്റിങ്ങ്

സെക്രട്ടറി ബൈജു നാരായണനെയും,  സ: അജീഷ് ഗണപതിയെ ചെയര്‍മാനായും

തിരഞ്ഞെടുത്തു.

 

ഗ്ലീറ്റര്‍ കോട്പോള്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗം

ശ്രീ. ബാലചന്ദ്രന്‍ ചോയിമഠത്തില്‍ നന്ദി പറഞ്ഞു. വിവിധ യൂണിറ്റുകളില്‍ നിന്നായി

ഏകദേശം 70-ഓളം പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.

 

സമ്മേളനത്തിന് മുന്നോടിയായി ആദ്യ യൂണിറ്റ് സമ്മേളനം ബെഡ്‌ഫോര്‍ഡിലും തുടര്‍ന്ന്

ചെംസ്‌ഫോര്‍ഡിലും വിജയകരമായി പൂര്‍ത്തിയാക്കി. വരും ദിവസങ്ങളില്‍ UK-യിലെ വിവിധ

യൂണിറ്റ് സമ്മേളനങ്ങള്‍ നടത്തുകയും, ഏപ്രില്‍ ആദ്യത്തോടെ ഏരിയ

സമ്മേളനങ്ങളിലേക്ക് കടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

 

കൂടാതെ 101 സ്വാഗതസംഘത്തിന്റെ ഭാഗമായി നിരവധി സബ്കമ്മിറ്റികളും

രൂപികരിച്ചു.വിശദാംശങ്ങള്‍ ചുവടെ:

 

വൈസ് ചെയര്‍മാന്‍മാര്‍: ശ്രീ. മണികണ്ഠന്‍, ശ്രീ. സ്വരൂപ് കൃഷ്ണന്‍

ജോയിന്റ് കണ്‍വീനര്‍മാര്‍: ശ്രീ. ബാലചന്ദ്രന്‍ ചോയിമഠത്തില്‍, ശ്രീ. ജോബി പെരിയാടന്‍

ഇതോടെ 101 അംഗ സ്വാഗത സംഘം നിലവില്‍ വന്നു.

 

സബ് കമ്മിറ്റി ഭാരവാഹികള്‍

1) ഫിനാന്‍സ് കമ്മിറ്റി

ചെയര്‍മാന്‍: അഡ്വ. ദിലീപ് കുമാര്‍

കണ്‍വീനര്‍: ശ്രീ. ആന്റണി ജോസഫ്

2) മീഡിയ & പബ്ലിസിറ്റി കമ്മിറ്റി

ചെയര്‍മാന്‍: ശ്രീ. ഗ്ലീറ്റര്‍ കോട്പോള്‍

വൈസ് ചെയര്‍മാന്‍: വൈശാഖ്

സോഷ്യല്‍ മീഡിയ:

ശ്രീ. രമേശ് (Northampton)

ശ്രീ. റെഞ്ചു (Northern Ireland)

കണ്‍വീനര്‍: ശ്രീ. അഖില്‍

ജോയിന്റ് കണ്‍വീനര്‍: ശ്രീ. സിറാജ് മൊയ്തീന്‍

3) ഫുഡ് & വേദി കമ്മിറ്റി

ചെയര്‍മാന്‍: ശ്രീ. ജിനേഷ് (Bedford)

കണ്‍വീനര്‍: ശ്രീ. ബൈജു പി.കെ.

4) റിസപ്ഷന്‍, ട്രാവല്‍ & അക്കോമൊഡേഷന്‍ കമ്മിറ്റി

ചെയര്‍മാന്‍: ശ്രീ. മിഥുന്‍ സണ്ണി

കണ്‍വീനര്‍: ശ്രീമതി ആതിര

5) ആര്‍ട്‌സ്, ലിറ്ററേച്ചര്‍ & കള്‍ച്ചറല്‍ കമ്മിറ്റി

ചെയര്‍മാന്‍: ശ്രീ. ജയ്പ്രകാശ് സുകുമാരന്‍

കണ്‍വീനര്‍: ശ്രീ. അജ്മല്‍

വൈസ് ചെയര്‍മാന്‍: ശ്രീ. ശ്രീഹരി

ജോയിന്റ് കണ്‍വീനര്‍: ശ്രീ. ബെന്നി (Cardiff)

6) വോളന്റിയര്‍ കമ്മിറ്റി

ചെയര്‍മാന്‍: ശ്രീ. അനീഷ് (Edinburgh)

വൈസ് ചെയര്‍മാന്‍: ശ്രീ. വിപിന്‍ (Chelmsford)

കണ്‍വീനര്‍: രാജേഷ് (Bedford)

ജോയിന്റ് കണ്‍വീനര്‍മാര്‍:

ജോര്‍ജ് മത്തായി (Lisburn)

വൈശാഖ് (Ballymena)

 

സമീക്ഷ യുകെയുടെ എട്ടാമത് സമ്മളനത്തിന്റെ വിജയത്തിനായി എല്ലാ പുരോഗമന

കലാസാംസ്‌കാരിക സാമൂഹിക സ്‌നേഹികളും സഹകരിക്കണം എന്ന് യോഗം യുകെ മലയാളി

സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.