CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 14 Minutes 18 Seconds Ago
Breaking Now

ഐ ഓ സി (യു കെ)കേരള ചാപ്റ്ററിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രഥമ സമ്മേളനം ശനിയാഴ്ച ബ്രിസ്റ്റോളില്‍ ; യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രെഡിഡന്റ് അഡ്വ.ഓ ജെ ജെനീഷ് ഉദ്ഘാടനം ചെയ്യും

ബ്രിസ്റ്റോള്‍: സമാഗതഗമായ നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി  ഐ ഓ സി(യു കെ)കേരളാചാപ്റ്ററിന്റെ കീഴിലുള്ള വിവിധ യൂണിറ്റുകള്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി വിവിധപ്രദേശങ്ങളില്‍ യോഗങ്ങള്‍  സംഘടിപ്പിക്കുകയാണ്.

പുതുയുഗ കേരളം എന്ന് നാമകരണം ചെയ്താണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ഐ ഓ സി(യു.കെ )കേരള ചാപ്റ്ററിന്റെ ശക്തമായ യൂണിറ്റുകളില്‍ ഒന്നായ ബ്രിസ്റ്റോള്‍യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും പൊതുസമ്മേളനവും ശനിയാഴ്ച ബ്രിസ്റ്റോളില്‍ വച്ച്‌നടക്കും.യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഓ ജെ ജെനിഷ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വ്വഹിക്കും.കേരള ചാപ്റ്റര്‍ നാഷണല്‍ പ്രസിഡന്റ് സുജു കെ ഡാനിയല്‍ മുഖ്യ അതിഥിയാകും.സാനു സാമുവേല്‍ ന്റെയും ജനറല്‍ സെക്രട്ടറി ടിജോ തോമസിന്റെയുംനാഷണല്‍ കമ്മിറ്റി അംഗം ലിജോ ജോഷ്യയുടെയും നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനം നോര്‍ത്ത് കോമണ്‍ വില്ലജ് ഹാളിലാണ് നടക്കുന്നത് .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.