CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 56 Seconds Ago
Breaking Now

7 ബീറ്റ്സ് സംഗീതോത്സവം ഹോണ്‍ചര്‍ച്ചില്‍ ശനിയാഴ്ച്ച,7 ന്; വിരുന്നൊരുക്കുവാന്‍ 40 ഓളം ഗായകരും, 25 ഓളം നര്‍ത്തകരും; പ്രവേശനം സൗജന്യം

ഹോണ്‍ചര്‍ച്ച്:  യുകെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ സംഗീത വസന്തത്തിന്റെ മധുരോത്സവത്തിന്  ഈ വര്‍ഷം ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ അടുത്ത ശനിയാഴ്ച്ച അരങ്ങേറും. ഒരാഴ്ച്ച മാത്രം അകലത്തില്‍  ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 9 ചാരിറ്റി ഇവന്റിനും , ഓ എന്‍ വി, എസ് പി വി  അനുസ്മരണങ്ങള്‍ക്കും  ആസ്വാദന വേദിയാവുക ഹോണ്‍ചര്‍ച്ച്  ദി  കാമ്പ്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയമാവും. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസണ്‍ 9 നു ലണ്ടനിലെ സഹൃദയരായ കലാ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ മലയാളിക കൂട്ടായ്മ്മകളാവും ആഥിതേയത്വം വഹിക്കുക. 40 ഓളം ഗായകരും, 25 ഓളം നര്‍ത്തകരും ചേര്‍ന്ന് ഒരുക്കുന്ന സമ്പന്നമായ സംഗീത-നൃത്ത വിരുന്നാവും സദസ്സിന് സമ്മാനിക്കുക. 

മലയാള ഭാഷയ്ക്കു നിരവധി സൂപ്പര്‍ ഹിറ്റ് സിനിമാ ഗാനങ്ങളും, പശ്ചാത്തല സംഗീതവും നല്‍കിയ യശ്ശശരീരനായ എസ് പി  വെങ്കിടേഷിന്റെയും,  മലയാള സിനിമയ്ക്ക് നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഓ എന്‍ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും സംഗീതത്തിന്റെ ഉത്തുംഗ വേദിയില്‍ വെച്ച് സമുചിതമായി അര്‍പ്പിക്കും. ഒഎന്‍വിയുടെ  ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍  കോര്‍ത്തിണക്കി നടത്തുന്ന സംഗീതാദദരവും 7 ബീറ്റ്‌സ് വേദിയെ ധന്യമാക്കും. കൂടാതെ സംഗീതാസ്വാദകര്‍ക്കായി എത്ര കേട്ടാലും മതിവരാത്ത മധുരഗാനങ്ങള്‍ വീണ്ടും ആസ്വദിക്കുവാനുള്ള സംഗീത സായാഹ്നമാവും 7 ബീറ്റ്സ് സമ്മാനിക്കുക. സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തില്‍ ഇത്തവണയും യു കെ യിലെ നിരവധി പുതുമുഖ ഗായകരും, കലാകാരന്മാരും  അണിനിരക്കും.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 9 ന്റെ ഭാഗമാകുവാന്‍  ഏവരെയും ഹോണ്‍ചര്‍ച്ച് കാമ്പ്യന്‍ സ്‌കൂള്‍  ഓഡിറ്റോറിയത്തിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 

Sunnymon Mathai: 07727993229

Jomon Mammoottil: 07930431445

Manoj Thomas: 07846475589

kevin konickal: 07515428149

Dr Sivakumar: 0747426997

Luby Mathew: 07886263726

Appachan Kannanchira: 07737956977

 

The Campion School, Wingletye Lane, Hornchurch, London, RM11 3BX

 

Appachan Kannanchira 

 




കൂടുതല്‍വാര്‍ത്തകള്‍.