
















ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന സ്ഥിരീകരണ ശേഷം ഇറാനില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇറാനിലെ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ രംഗത്തുവരണമെന്ന ട്രംപ് ആഹ്വാനത്തെ തുടര്‍ന്ന് തെരുവില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടന്നു.
തെരുവില്‍ ഹിജാബ് ധരിക്കാതെ എത്തിയ സ്ത്രീകള്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു. യുഎസിലും ഇസ്രയേലിലും ജൂത വംശജരും ഇറാന്‍ സ്വദേശികളും നിരത്തിലിറങ്ങി ഖമനയിയുടെ മരണം ആഘോഷിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
36 വര്‍ഷത്തെ ആയത്തുല്ല അലി ഖമനയി ഭരണത്തിന് അന്ത്യമായി. ടെഹ്‌റാന്റെ ഹൃദയഭാഗത്തുള്ള ഏകാധിപതി അലി ഖമനയിയുടെ സമുച്ചയം തകര്‍ക്കപ്പെട്ടു. ഇനി ഈ ഏകാധിപതിയില്ല എന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും പൈശാചികനായ ആള്‍ കൊല്ലപ്പെട്ടെന്ന് ട്രംപും സ്ഥിരീകരിച്ചു.