CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 3 Minutes 22 Seconds Ago
Breaking Now

യുഎന്നില്‍ വാക് പോരുമായി ഇറാനും അമേരിക്കയും ; വ്യോമാക്രമണം നിയമ ലംഘനമെന്ന് ഐക്യരാഷ്ട്രസഭ

എന്‍ രക്ഷാ സമിതിയില്‍ നേര്‍ക്കുനേര്‍ അമേരിക്കയും ഇറാനും രംഗത്തുവന്നു.

ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങളെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. മേഖലയെ വലിയൊരു യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

യുഎന്‍ രക്ഷാ സമിതിയില്‍ നേര്‍ക്കുനേര്‍ അമേരിക്കയും ഇറാനും രംഗത്തുവന്നു. ഇറാനെ ആണവായുധം നേടാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക പറഞ്ഞു. എന്നാല്‍ ആക്രമണം യുദ്ധ കുറ്റമാണെന്നും രക്ഷാ സമിതി ഇടപെടണമെന്നും ഇറാന്‍ വാദിച്ചു.

ഇറാന്‍ ആണവായുധം കൈവശം വെക്കുന്നത് തടയാന്‍ നടത്തിയ നീക്കം നിയമപരമാണെന്ന് യുഎസ് പ്രതിനിധി മൈക്ക് വാള്‍ട്ട്‌സ് വാദിച്ചു. ഇസ്രയേല്‍ പ്രതിനിധി ഡാനി ഡാനോണ്‍ ആക്രമണത്തെ പ്രതിരോധമെന്നാണ് വിശേിപ്പിച്ചത്.

എന്നാല്‍ നൂറുകണക്കിന് ഇറാനിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്നും ഇത് യുദ്ധകുറ്റമാണഎന്നും ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.