CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 56 Minutes 14 Seconds Ago
Breaking Now

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; ഖമനയിക്ക് ജന്മനാട്ടില്‍ ഖബറൊരുക്കും

അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി.

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് തീരുമാനമെടുത്തെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍. ഖോമിലും ടെഹ്റാനിലുമുള്ള അസംബ്ലി ഓഫ് എക്സ്പെര്‍ട്സിന്റെ കെട്ടിടങ്ങളിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍. ആയത്തുല്ല അലി ഖമനയിക്ക് ജന്മസ്ഥലമായ മഷ്ഹദില്‍ ഖബറൊരുക്കും. ഖമനയിയുടെ ജന്മസ്ഥലമാണ് മഷ്ഹദ്. സംസ്‌കാര തീയതി പ്രഖ്യാപിച്ചിട്ടില്ല.

88 അംഗ സമിതിയാണ് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ്. അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്.

അധികാര കൈമാറ്റത്തിന് ശേഷം ഇറാന്‍ അമേരിക്കക്ക് മുന്നില്‍ മുട്ടുമടക്കിയേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അതിലൂടെ അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്നാണ് ട്രംപിന്റെ വിശ്വാസം.

 




കൂടുതല്‍വാര്‍ത്തകള്‍.