CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 29 Seconds Ago
Breaking Now

ഭാര്യയുടെ മൊബൈലിലേക്ക് നിരന്തരം മെസേജ് അയച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി മര്‍ദിച്ച് കൊലപ്പെടുത്തി

ദിലീപിനെ ആശുപത്രിയില്‍ കൊണ്ടുവന്നയാളെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ ദിലീപ് മരിച്ചു.

യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം മെസേജ് അയച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി മര്‍ദിച്ച് കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ് ഭവനില്‍ ദിലീപ് (40) ആണ് മരിച്ചത്. സംഭവത്തില്‍ കല്ലുവാതുക്കല്‍ വിലവൂര്‍കോണം സ്വദേശി വരുണിനെയും ഇയാളുട ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവശനിലയില്‍ എത്തിച്ച ദിലീപിന്റെ ശരീരത്തില്‍ മര്‍ദന മേറ്റപാടുകള്‍ കണ്ട് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. ദിലീപിനെ ആശുപത്രിയില്‍ കൊണ്ടുവന്നയാളെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ ദിലീപ് മരിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കല്ലുവാതുക്കല്‍ സ്വദേശിയായ വരുണിന്റെ ഭാര്യയുടെ ഫോണിലേക്ക് ഓട്ടോ ഡ്രൈവര്‍ ദിലീപ് സ്ഥിരമായി മെസേജ് അയച്ചിരുന്നു. ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ ഉളിയനാടുള്ള കൂട്ടുകാരന്റെ വാടക വീട്ടിലേക്ക് ദിലീപിനെ വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് ആക്രമിച്ചു. ക്രൂരമായ മര്‍ദനത്തില്‍ അവശനായി വിണ ദിലീപിനെ പ്രതികള്‍ പാരിപ്പള്ളി മെ ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.