CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 14 Minutes 8 Seconds Ago
Breaking Now

'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണാം' കൊല്ലപ്പെട്ടെന്ന പ്രചാരണത്തിനിടെ പുതിയ വീഡിയോയുമായി നെതന്യാഹു

ഇത്തരം പ്രചരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

കൊല്ലപ്പെട്ടെന്ന പ്രചരണങ്ങള്‍ക്കിടെ പുതിയ വീഡിയോയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മാര്‍ച്ച് 13ന് പുറത്തുവന്ന നെതന്യാഹുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം മരിച്ചെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ആ വീഡിയോയില്‍ നെതന്യാഹുവിന്റെ ഒരു കൈയില്‍ ആറു വിരലുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

ഒരു കഫേയില്‍ നിന്ന് കോഫി ഓര്‍ഡര്‍ ചെയ്യുകയും അത് കുടിക്കുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താന്‍ സുരക്ഷിതനാണെന്നും തന്റെ വിരലുകള്‍ യഥാര്‍ത്ഥമാണെന്നും പരിഹാസരൂപേണ നെതന്യാഹു പറയുന്നു. നെതന്യാഹുവിന്റേതായി നേരത്തേ പുറത്തുവന്ന വീഡിയെ എ ഐ ഉപയോഗിച്ച് നിര്‍മിച്ചിതാണെന്നും അതില്‍ അദ്ദേഹത്തിന് ആറ് വിരലുകള്‍ ഉണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ പുതിയ വീഡിയോയില്‍ അദ്ദേഹം തന്റെ ഇരു കൈകളിലെയും വിരലുകള്‍ ക്യാമറയ്ക്ക് മുന്നില്‍ എണ്ണി കാണിച്ചു.

നെതന്യാഹു കൊല്ലപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ അദ്ദേഹം സുഖമായിരിക്കുന്നു എന്നറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തിയിരുന്നു. നെതന്യാഹു കൊല്ലപ്പെട്ടു എന്ന പ്രചാരണങ്ങള്‍ വ്യാജവാര്‍ത്തയാണെന്നാണെന്നും പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം ബെഞ്ചമിന്‍ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് വധിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) പ്രഖ്യാപിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.