CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 15 Seconds Ago
Breaking Now

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ വര്‍ധനവ്

ഗള്‍ഫില്‍ മൂന്ന് ചരക്ക് കപ്പലുകള്‍ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഓഹരി വിപണികള്‍ ഇടിഞ്ഞു

മധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളര്‍ കടന്നു. ഗള്‍ഫില്‍ മൂന്ന് ചരക്ക് കപ്പലുകള്‍ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഓഹരി വിപണികള്‍ ഇടിഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ ഷിപ്പിംഗ്, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കും.

അതേസമയം, അറബ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണ ശ്രമങ്ങള്‍ തുടരുകയാണ്. സൗദിക്ക് നേരെ കഴിഞ്ഞരാത്രി അമ്പതോളം ഡ്രോണ്‍ ആക്രമണങ്ങളുണ്ടായി. ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണ ശ്രമമാണ് ഇത്. ഇന്നലെ 10 ബലിസ്റ്റിക്ക് മിസൈലുകള്‍ നേരിട്ടതായി യുഎഇ അറിയിച്ചു. കിഴക്കന്‍ പ്രവിശ്യ, പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ്, ഷൈബാ എണ്ണപ്പാടം തുടങ്ങിയവ ലക്ഷ്യമാക്കിയായിരുന്നു പ്രധാനമായും ആക്രമണങ്ങള്‍ ഉണ്ടായത്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. ഐക്യരാഷ്ട്ര സഭ രക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇറാന്റെ ആണവ ലക്ഷ്യങ്ങളെ ചൊല്ലി അമേരിക്കയും റഷ്യയും ചൈനയും തമ്മില്‍ വാക്‌പോര് ഉണ്ടായി.

 




കൂടുതല്‍വാര്‍ത്തകള്‍.