
















സംഘര്‍ഷത്തിനിടെ സൗദി കിരീടാവകാശിയും പാക് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി. യുദ്ധകാലത്തെ സൗദി അറേബ്യയുടെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര കൂടിക്കാഴ്ചയില്‍ ഒന്നാണിത്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് റിയാദില്‍ എത്തിയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രതിരോധ കാര്യങ്ങളില്‍ പരസ്പരം സഹായിക്കാമെന്ന കരാര്‍ ഒപ്പിട്ടിട്ടുള്ള രണ്ട് രാജ്യങ്ങളാണ് സൗദിയും പാകിസ്ഥാനും. അതിനാല്‍ തന്നെ ഈ കൂടിക്കാഴ്ച നിര്‍ണ്ണായകമാണ്. യുദ്ധസാഹചര്യം വിശദമായി ചര്‍ച്ച ചെയ്‌തെന്നും എല്ലാ പിന്തുണയും സൗദിക്ക് പാകിസ്ഥാന്‍ വാഗ്ദാനം ചെയ്‌തെന്നും പ്രസ്താവന വന്നിട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.