CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 1 Minutes 43 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ 2026 മാര്‍ച്ച് 21 ശനിയാഴ്ച

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ 2026 മാര്‍ച്ച് 21 ാം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതല്‍ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു കുല പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. ശ്രീ അഭിജിത്തും താഴുര്‍ മന ശ്രീ ഹരിനാരായണന്‍ നമ്പിടീശ്വരരും പൂജകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിക്കും. വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് പൂജകള്‍ക്ക് സഹ കാര്‍മികത്വം വഹിക്കും

 

അമ്പലത്തിന്റെ വിലാസം

KENT AYYAPPA TEMPLE

1 Northgate, Rochester ME1 1LS

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക

07838170203, 07985245890, 07507766652, 07906130390,0 7973 151975

 

 




കൂടുതല്‍വാര്‍ത്തകള്‍.