CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 40 Seconds Ago
Breaking Now

തിരുവനന്തപുരത്ത് ഒറ്റയ്ക്കു താമസിക്കുന്ന 64 കാരിയെ വീട്ടില്‍ കയറി കഴുത്തില്‍ കത്തിവെച്ച് പീഡിപ്പിച്ചു

പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒറ്റയ്ക്കു താമസിക്കുന്ന അറുപത്തിനാലുകാരിയെ വീട്ടില്‍ക്കയറി വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. മംഗലപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ മാര്‍ച്ച് 26-ാം തീയതി രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുറന്നുകിടന്ന അടുക്കള വാതിലിലൂടെയാണ് പ്രതി വീടിനുള്ളില്‍ കടന്നത്. തുടര്‍ന്ന് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇവര്‍ നിലവിളിച്ചെങ്കിലും തൊട്ടടുത്ത വീടുകളില്‍ ആളില്ലാതിരുന്നതിനാല്‍ സഹായം ലഭിച്ചില്ല. പ്രതി കടന്നുകളഞ്ഞതിന് പിന്നാലെ അവശയായ സ്ത്രീ ബന്ധുവിനെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

സ്ത്രീയുടെ വീടിന് സമീപത്തെ കടയിലെത്തിയ പ്രതി ഇവര്‍ തനിച്ചാണെന്ന് മനസ്സിലാക്കിയാണ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ കേസുകള്‍ ഉള്ളതായി മംഗലപുരം പോലീസ് വ്യക്തമാക്കി. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയാതായി പോലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.