CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 8 Seconds Ago
Breaking Now

12 പുരോഹിതന്‍മാരുടെ കാലുകള്‍ കഴുകി പോപ്പ് ലിയോ പതിനാലാമന്‍; ഈസ്റ്ററിന് മുന്നോടിയായി റോമില്‍ 'മാസ് ഓഫ് ലോര്‍ഡ്‌സ് സപ്പര്‍' ചടങ്ങുകള്‍

യേശുദേവന്‍ അന്ത്യ അത്താഴ സമയത്ത് തന്റെ 12 ശിഷ്യന്‍മാരുടെയും കാലുകള്‍ കഴുകിയിരുന്നു

മാസ് ഓഫ് ദി ലോര്‍ഡ്‌സ് സപ്പര്‍ ചടങ്ങുകള്‍ നയിച്ച് പോപ്പ് ലിയോ പതിനാലാമന്‍. റോമിലെ പേപ്പല്‍ ബസലിക്ക ഓഫ് സെന്റ് ജോണ്‍ ലാറ്ററാനിലാണ് ചടങ്ങുകള്‍ നടന്നത്. 

പരമ്പരാഗത രീതികള്‍ പിന്തുടര്‍ന്ന് പോപ്പ് പന്ത്രണ്ട് പുരോഹിതന്‍മാരുടെ പാദങ്ങള്‍ കഴുകി, ചുംബിച്ചു. ദൈവമാണ് യഥാര്‍ത്ഥ സര്‍വ്വശക്തിയെന്ന് തെളിയിക്കുന്ന ചടങ്ങ് കൂടിയാണ് ഇത്. 

യേശുദേവന്‍ അന്ത്യ അത്താഴ സമയത്ത് തന്റെ 12 ശിഷ്യന്‍മാരുടെയും കാലുകള്‍ കഴുകിയിരുന്നു. ഇതിന് ശേഷമാണ് യൂദാസിനാല്‍ ചതിക്കപ്പെട്ട് അദ്ദേഹത്തെ കുരിശിലേറ്റുന്നത്. ഈസ്റ്റര്‍ ഞായറാഴ്ച, കുരിശേറ്റിയതിന്റെ മൂന്നാം ദിനം യേശു ഉയര്‍ത്തെഴുന്നേറ്റുവെന്നാണ് വിശ്വാസം. 

മുന്‍ഗാമിയായിരുന്ന പോപ്പ് ഫ്രാന്‍സിസ് തടവുകാരുടെയും, സ്ത്രീകളുടെയും, കുടിയേറ്റക്കാരുടെയും, വിവിധ വിശ്വാസത്തില്‍ പെട്ട ആളുകളുടെയും കാലുകള്‍ കഴുകിക്കൊണ്ട് പരമ്പരാഗത രീതിയില്‍ നിന്നും മാറ്റം വരുത്തിയിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.