CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 25 Minutes 33 Seconds Ago
Breaking Now

യുദ്ധത്തില്‍ അമേരിക്ക വിജയിച്ചു ; കരാറിന് തയ്യാറല്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിട്ട ശേഷമേ അമേരിക്ക യുദ്ധം അവസാനിപ്പിക്കൂ ; മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കയ്ക്കും ലോകരാജ്യങ്ങള്‍ക്കും എതിരെ ഇറാന്‍ ഉയര്‍ത്തിയ ഭീഷണി അമേരിക്കയുടെ ഇടപ്പെടല്‍ കൊണ്ട് ഇല്ലാതാക്കിയെന്നും ട്രംപ് പ്രസ്താവിച്ചു.

ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക ഇതുവരെ നേടിയതിനേക്കാള്‍ മികച്ച വിജയമാണ് നേടിയതെന്നും അമേരിക്കന്‍ സൈന്യം ഇറാനെ തകര്‍ത്തില്ലാതാക്കിയെന്നും അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഇതിനോടകം പരാജയപ്പെട്ടെന്നും ഇറാന്റെ നാവിക സേനയെ അമേരിക്ക തകര്‍ത്തെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കും ലോകരാജ്യങ്ങള്‍ക്കും എതിരെ ഇറാന്‍ ഉയര്‍ത്തിയ ഭീഷണി അമേരിക്കയുടെ ഇടപ്പെടല്‍ കൊണ്ട് ഇല്ലാതാക്കിയെന്നും ട്രംപ് പ്രസ്താവിച്ചു. ഇന്ന് രാവിലെ  ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു.

ഇറാനെതിരായ ആക്രമണത്തില്‍ യുഎസ് എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും അടുത്ത രണ്ട്-മൂന്ന് ആഴ്ച്ചകള്‍ അമേരിക്കയ്ക്ക് വളരെ നിര്‍ണ്ണായകമാണെന്നും ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിട്ട ശേഷം അമേരിക്ക യുദ്ധം അവസാനിപ്പിക്കുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറന്‍ ഇതുവരെയും കരാറില്‍ ഏര്‍പ്പെടാത്തതിനാല്‍ ഊര്‍ജ്ജനിലയങ്ങളെ ആക്രമിക്കുമെന്നും ട്രംപ് പറയുകയുണ്ടായി. ഇറാനില്‍ അമേരിക്ക നടത്തുന്ന യുദ്ധം യുഎസിലെ ജനങ്ങള്‍ക്കും അമേരിക്കന്‍ കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കും വേണ്ടിയാണെന്നും ഇറാനെ ആണവായുധങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് വിലക്കിയത് ഇതിനു വേണ്ടിയാണെന്നും ട്രംപ് പറഞ്ഞു. ഹോര്‍മൂസ് ഉപരോധത്തില്‍ പ്രതികരിക്കാതെ മറ്റ് രാജ്യങ്ങളെ ട്രംപ് പരിഹസിക്കുകയും ചെയ്തു. ധൈര്യം സംഭരിച്ച് ഹോര്‍മൂസ് പിടിച്ചെടുക്കണമെന്നാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ മിസൈല്‍ ശേഷി പൂര്‍ണ്ണമായും തകരുമെന്നും ഇനി കുറച്ച് മിസൈലുകള്‍ മാത്രമാണ് അവിടെ അവശേഷിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.