CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 33 Seconds Ago
Breaking Now

ഹോര്‍മുസിലൂടെയുള്ള എണ്ണ അമേരിക്കയ്ക്ക് വേണ്ടെന്ന് ട്രംപ് ; ആവശ്യമുള്ള രാജ്യങ്ങള്‍ അതു സംരക്ഷിക്കണം

ഹോര്‍മുസ് വഴിയുള്ള എണ്ണ കൊണ്ടുവരല്‍ അമേരിക്ക അധികമായി ആശ്രയിക്കുന്നില്ല,

ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ ട്രംപിന്റെ നിലപാട് തിരിച്ചടിയാകുകയാണ്. ആഗോള എണ്ണ വിപണിയില്‍ ആശങ്ക ഉയരുകയാണ്.അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച പുതിയ പ്രസ്താവനകള്‍ ആഗോള തലത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്.

ഹോര്‍മുസ് വഴിയുള്ള എണ്ണ കൊണ്ടുവരല്‍ അമേരിക്ക അധികമായി ആശ്രയിക്കുന്നില്ല, അതിനാല്‍ ഈ കടലിടുക്ക് തുറക്കാനുള്ള ഉത്തരവാദിത്വം പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണെന്ന് ട്രംപ് വ്യക്തമാക്കുന്നു.

'അമേരിക്കയില്‍ നിന്ന് വാങ്ങുക അല്ലെങ്കില്‍ ഹോര്‍മുസിലേക്ക് പോയി സ്വന്തമായി എണ്ണ ഉറപ്പാക്കുക'' എന്നാണ് ട്രംപ് പറയുന്നത്.

ഇറാനുമായുള്ള സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി തടസ്സപ്പെട്ടതോടെ ലോകത്തിലെ ഏകദേശം 20% എണ്ണ ഗതാഗതം പ്രതിസന്ധിയിലായി.ഇതിന്റെ ഫലമായി എണ്ണവില കുത്തനെ ഉയര്‍ന്നു; വിപണികളില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

കടലിടുക്ക് ദീര്‍ഘകാലം അടഞ്ഞാല്‍ എണ്ണവില ഉയരുകയും അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ദ്ധിക്കുകയും ചെയ്യും.




കൂടുതല്‍വാര്‍ത്തകള്‍.