CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 7 Minutes 59 Seconds Ago
Breaking Now

ഐ ഒ സി (യു കെ)യുടെ 'മാറ്റത്തിനായി ഒരു ഫോണ്‍ കോള്‍' ക്യാമ്പയിനിന് പ്രവാസിസമൂഹത്തില്‍ ശക്തമായ പ്രതികരണം

മിഡ്ലാന്‍ഡ്‌സ്: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍, പ്രവാസി സമൂഹത്തില്‍ ശ്രദ്ധേയമായ രാഷ്ട്രീയ ചര്‍ച്ചയായി മാറുകയാണ് ഐ ഒ സി (യുകെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്‌സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന 'മാറ്റത്തിനായി ഒരു ഫോണ്‍ കോള്‍' ക്യാമ്പയിന്‍.

''ഇത്തവണത്തെ വോട്ട് യു ഡി എഫിന്'' എന്ന സന്ദേശവുമായി മുന്നേറുന്ന ഈ പ്രവര്‍ത്തനം, തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ വാര്‍ റൂം സോഷ്യല്‍ മീഡിയ ടീം അംഗങ്ങളുടെ ഏകോപനത്തിലൂടെയാണ് ശക്തിപ്രാപിക്കുന്നത്. പ്രവാസികളില്‍ നിന്നും അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഒരു ചെറിയ ഫോണ്‍ കോള്‍ മുഖേന വോട്ടിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുകയും, കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണഫലങ്ങള്‍ വിലയിരുത്തി ശരിയായ തീരുമാനത്തിലേക്ക് വോട്ടര്‍മാരെ നയിക്കുകയുമാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

''വാഗ്ദാനങ്ങള്‍ മാത്രമോ, യഥാര്‍ത്ഥ വികസനമോ?'',

''പ്രവാസികള്‍ക്ക് ലഭിച്ചതെന്ത്?''

എന്നിങ്ങനെ ചോദ്യങ്ങള്‍ ഉയര്‍ത്തി വോട്ടര്‍മാരില്‍ ചിന്തയും ചര്‍ച്ചയും സൃഷ്ടിക്കുകയാണ് പ്രവര്‍ത്തകര്‍.

പ്രത്യേകിച്ച്, പ്രവാസികള്‍ സ്വന്തം കുടുംബങ്ങളുമായി നേരിട്ടുള്ള ബന്ധം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം നടത്തുന്നതും ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഫോണ്‍ കോളുകളും വഴി ഈ സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.

''ഒരു ഫോണ്‍ കോള്‍... ഒരു വാക്ക്... ഒരു വോട്ട്...' എന്ന ആശയം മുന്‍നിര്‍ത്തി ആരംഭിച്ച ഈ ക്യാമ്പയിന്‍, തെരഞ്ഞെടുപ്പ് രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.