CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 8 Seconds Ago
Breaking Now

ഐ എല്‍ ആര്‍ വിഷയത്തില്‍ ഇടപെടലുകളുമായി ഐ ഓ സി (യു കെ) - സ്‌കോട്ട്‌ലന്‍ഡ്

സ്‌കോട്ട്‌ലന്‍ഡ്: യു കെയിലെ കുടിയേറ്റക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ഐ എല്‍ ആര്‍ നിയമമാറ്റങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ആശങ്കകള്‍ ഐ ഒ സി (യുകെ) - സ്‌കോട്ട്‌ലന്‍ഡ് പ്രതിനിധികള്‍ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി പ്രതിനിധി മാര്‍ട്ടിന്‍ ഡേയെ അറിയിച്ചു. പി ആറിന് അപേക്ഷിക്കാന്‍ നിലവിലെ 5 വര്‍ഷത്തെ കാലാവധി 10 വര്‍ഷമായി ഉയര്‍ത്തുന്നതടക്കമുള്ള ഗവണ്‍മെന്റ് നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസികള്‍ക്കിടയിലുള്ളതെന്നും ഇതുസംബന്ധിച്ച് ഐ ഒ സി സ്‌കോട്ട്‌ലന്‍ഡ് യൂണിറ്റ് തയ്യാറാക്കിയ ഔദ്യോഗിക നിവേദനം ഭാരവാഹികള്‍ ചേര്‍ന്ന് മാര്‍ട്ടിന്‍ ഡേയ്ക്ക് കൈമാറി പിന്തുണ അഭ്യര്‍ത്ഥിച്ചു. നിലവില്‍ യു കെയില്‍ ഉള്ളവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നിയമങ്ങള്‍ മാറുന്നത് നീതിനിഷേധമാണെന്നും, പാര്‍ലമെന്റില്‍ തങ്ങളുടെ ശബ്ദമായി മാറണമെന്നും സംഘടന അദ്ദേഹത്തെ ബോധ്യപ്പെടുത്തി. 

മെയ് 7ന് നടക്കുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലിന്‍ലിത്ഗോ &  ഫാല്‍കിള്‍ര്‍ക് പാര്‍ലിമെന്റ് മണ്ഡലത്തിലെ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ മാര്‍ട്ടിന്‍ ഡേയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായി പങ്കെടുക്കുന്നയത്തിനിടയിലാണ്  ഐ ഒ സി (യുകെ) - സ്‌കോട്ട്ലന്‍ഡ് യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ മോഹനന്‍, ജനറല്‍ സെക്രട്ടറി സുനില്‍ പായിപ്പാട്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വര്‍ഗീസ്, കേരള ചാപ്റ്റര്‍ കമ്മിറ്റി അംഗം അഡ്വ. ഷോബിന്‍ സാം, ട്രൂപേഷ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ പ്രവാസി സമൂഹത്തിന്റെ ആശങ്കകള്‍ അറിയിക്കുകയും നിവേദനം സമര്‍പ്പിച്ചു പിന്തുണ തേടിയതും.

സ്‌കോട്ട്‌ലന്‍ഡിലെ പ്രവാസി മലയാളി സമൂഹവുമായി ദീര്‍ഘകാല അടുപ്പം പുലര്‍ത്തുന്ന മാര്‍ട്ടിന്‍ ഡേ പ്രവാസി കുടിയേറ്റക്കാരുടെ ആശങ്കകള്‍ അനുഭവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പും അറിയിച്ചിട്ടുണ്ട്. മാര്‍ട്ടിന്‍ ഡേ ഉള്‍പ്പടെ 5 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ മത്സാരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു കെയിലേക്ക് കുടിയേറിയ മൂവാറ്റുപുഴ സ്വദേശി നിതിന്‍ ചന്ദ് ആണ് മാര്‍ട്ടിന്‍ ഡേയുടെ സഹദര്‍മ്മിണി.

രണ്ട് ദിവസങ്ങളിലായി നടന്ന പ്രചരണത്തിലൂടെ ഇതിനോടകം 900 ഓളം വീടുകളില്‍ നേരിട്ടെത്തി ലീഫ്ലെറ്റുകള്‍ വിതരണം ചെയ്യുന്നതിനും വോട്ടര്‍മാരുമായി സംവദിക്കാനും സംഘത്തിന് സാധിച്ചു. വരും ദിവസങ്ങളില്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് അഞ്ജു സാബിര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡയാന പോളി, അമ്പിളി പ്രദീഷ് എന്നിവരുടെ നേതൃത്വത്തില്‍ വനിതാ പ്രതിനിധികളും പ്രവര്‍ത്തനങ്ങളില്‍ സജീവമാകും.

റോമി കുര്യാക്കോസ് 




കൂടുതല്‍വാര്‍ത്തകള്‍.