CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 38 Seconds Ago
Breaking Now

യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി; ആവേശം സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു

യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' പരിപാടി പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സമാപിച്ചു. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 10ന് ഓണ്‍ലൈനായി ആരംഭിച്ച പരിപാടി  യൂറോപ്പിലെയും മറ്റു വിവിധ രാജ്യങ്ങളിലെയും യുഡിഫ് നേതാക്കന്മാരുടെയും ജനാതിപത്യ വിശ്വാസികളുടെയും വലിയ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

യുഡിഫ് യൂറോപ്പ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യു ഡി എഫ് യൂറോപ്പ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് അലി കൂനാരി, ജോയിന്റ് കണ്‍വീനര്‍ ടോമി തൊണ്ടംകുഴി, റോമി കുര്യാക്കോസ് എന്നിവര്‍ ഏകോപനമൊരുക്കി. അശ്വതി നായര്‍ നന്ദി അര്‍പ്പിച്ചു.

പരിപാടിയില്‍ വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു. എ പി അനില്‍കുമാര്‍ എം എല്‍ എ (വണ്ടൂര്‍), ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എ (നിലമ്പൂര്‍), മാത്യു കുഴല്‍നാടന്‍ എം എല്‍ എ (മൂവാറ്റുപുഴ), ചാണ്ടി ഉമ്മന്‍ എം എല്‍ എ (പുതുപ്പള്ളി), അപ്പു ജോണ്‍ ജോസഫ് (തൊടുപുഴ), പഴകുളം മധു (റാന്നി), ജ്യോതികുമാര്‍ ചാമക്കാല (പത്തനാപുരം), ഷിബു തെക്കുംപുറം (കോതമംഗലം), വി എസ് ജോയ് (തവനൂര്‍), എ ഡി തോമസ് (ആലപ്പുഴ) എന്നിവര്‍ തങ്ങളുടെ മണ്ഡലങ്ങളിലെ വികസന കാഴ്ചപ്പാടുകളും പ്രധാന വിഷയങ്ങളും വിശദീകരിച്ചു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയ സ്ഥാനാര്‍ഥികള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് വിജയം ഉറപ്പാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും പ്രവാസികളുടെ പിന്തുണ നിര്‍ണായകമാണെന്നും വ്യക്തമാക്കി.

പ്രവാസി മലയാളികള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് മറുപടി നല്‍കിയതും പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. സാമൂഹ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ ശക്തി നല്‍കുന്നതില്‍ ഇത്തരം പരിപാടികള്‍ നിര്‍ണായകമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വലിയ വിജയമായി മാറിയതായി യു ഡി എഫ് യൂറോപ്പ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ്, കണ്‍വീനര്‍ സണ്ണി ജോസഫ് എന്നിവര്‍ അറിയിച്ചു.

കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പ്രവാസികളുടെ സാന്നിധ്യവും പിന്തുണയും കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയായി ഈ പരിപാടി മാറിയതായും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

പ്രവാസ ലോകത്തെ യുഡിഫ് നേതാക്കന്മാരായ അനുരാ മത്തായി, ജോയ് കൊച്ചാട്ട്, യു എ നസീര്‍, ഷൈനു ക്ലെയര്‍ മാത്യൂസ്, സണ്ണി വെളിയത്ത്, മുഹമ്മദ് കോട്ടക്കല്‍, അബ്ദുല്‍ അസീസ്, ടോം, ബോസ്സ്, യൂറോപ്പിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ജോസ് കുമ്പിളുവേലില്‍, അപ്പച്ചന്‍ കണ്ണഞ്ചിറ എന്നിവരും പരിപാടിയുടെ ഭാഗമായി പങ്കെടുത്തു സംസാരിച്ചു.

 

റോമി കുര്യാക്കോസ്

 




കൂടുതല്‍വാര്‍ത്തകള്‍.