CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 42 Seconds Ago
Breaking Now

ഇറാന്‍ വെടിനിര്‍ത്തല്‍ എണ്ണ വില കുത്തനെ ഇടിച്ചു; ബ്രിട്ടനിലെ പമ്പുകളില്‍ വേദന കുറയില്ലെന്ന് മുന്നറിയിപ്പ്; യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ക്ക് നഷ്ടം 1 ബില്ല്യണ്‍ പൗണ്ട്; 170 മില്ല്യണ്‍ പൗണ്ട് വാറ്റ് ഇനത്തില്‍ കിട്ടിയ റീവ്‌സ് ഹാപ്പി

സെപ്റ്റംബര്‍ 1 മുതലാണ് 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന നടപ്പിലാകുന്നത്

ഇറാനിലെ യുദ്ധം ബ്രിട്ടനിലെ പമ്പുകളില്‍ സൃഷ്ടിച്ച അറുതി തുടരുമെന്ന് മുന്നറിയിപ്പ്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത വിലക്കയറ്റം ഡ്രൈവര്‍മാര്‍ക്ക് 1 ബില്ല്യണ്‍ പൗണ്ടിന്റെ അമിതഭാരമാണ് പമ്പുകളില്‍ നിന്നും സമ്മാനിക്കപ്പെട്ടത്. 

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം ഡ്രൈവര്‍മാര്‍ക്ക് കൂടുതലായി ചെലവഴിക്കേണ്ടി വന്നിട്ടുള്ള അധിക തുക 920 മില്ല്യണ്‍ പൗണ്ട് കടന്നുവെന്നാണ് അനാലിസിസ് കണ്ടെത്തിയിരിക്കുന്നത്. ഇത് വൈകുന്നേരത്തോടെ 1 ബില്ല്യണിലെത്തും. ഈസ്റ്റര്‍ ഹോളിഡേ മൂലം ഉയര്‍ന്ന പെട്രോള്‍ വില നിലനില്‍ക്കുമ്പോഴും ആളുകള്‍ യാത്ര ചെയ്യാനിറങ്ങുന്നതാണ് വര്‍ദ്ധനയുടെ തോത് കൂട്ടുന്നത്. 

ഡീസല്‍ വില ശരാശരി ലിറ്ററിന് 2 പൗണ്ടെന്ന റെക്കോര്‍ഡ് വര്‍ദ്ധനവാണ് നേരിട്ടത്. വെടിനിര്‍ത്തല്‍ ഒരു പ്രതീക്ഷയായി നിലനില്‍ക്കുമ്പോഴും പെട്രോള്‍ വില പെട്ടെന്ന് കുറയില്ല. എണ്ണ വില ബാരലിന് 70.73 പൗണ്ടായി താഴ്ന്നിട്ടുണ്ട്. ഹോര്‍മുസ് പ്രതിസന്ധി അവസാനിച്ചാല്‍ പമ്പിലെ വില ആഴ്ചകള്‍ക്കുള്ളില്‍ ലിറ്ററിന് 8 പെന്‍സ് താഴുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് വില ഉയര്‍ന്ന് നില്‍ക്കുന്നത് സന്തോഷ വാര്‍ത്തയായി തുടരുകയാണ്. വാറ്റ് ഇനത്തില്‍ റെക്കോര്‍ഡ് തുകയാണ് ഖജനാവിലേക്ക് ഒഴുകുന്നത്. ഒരു മാസക്കാലത്തിനിടെ 170 മില്ല്യണ്‍ പൗണ്ടെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ ട്രഷറിക്ക് ലഭിച്ചു. ഇതിനിടെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധനവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം തല്‍ക്കാലം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 

സെപ്റ്റംബര്‍ 1 മുതലാണ് 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന നടപ്പിലാകുന്നത്. ഇത് ഇന്ധനം നിറയ്ക്കുമ്പോള്‍ 3 പൗണ്ട് അധികമായി ഭവിക്കും. പ്രതിസന്ധി തുടരുമ്പോഴും പദ്ധതിയില്‍ മാറ്റമില്ലെന്നാണ് റീവ്‌സിന്റെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.