CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 45 Seconds Ago
Breaking Now

രണ്ടായിരത്തി നാനൂറിലധികം പേര്‍ പങ്കെടുത്ത ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആറാമത് സുവാറ ബൈബിള്‍ ക്വിസ് ഫൈനല്‍ ലിവര്‍പൂളില്‍ നടന്നു

ലിവര്‍പൂള്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സുവാറ ബൈബിള്‍ ക്വിസ് 2026 ഫൈനല്‍ മത്സരങ്ങള്‍ ലിവര്‍പൂള്‍ ലിതര്‍ലാന്‍ഡിലുള്ള ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ വച്ച് ഏപ്രില്‍ 11 ന് നടന്നു  . നാല് എയ്ജ് ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ഓണ്‍ലൈന്‍ മത്സരത്തില്‍ രണ്ടായിരത്തിനാനൂറിലധികം മത്സരാര്ഥികളാണ് ഈ വര്ഷം പങ്കെടുത്തത് . വിവിധ റൗണ്ടുകളിലായി നടത്തപ്പെട്ട ഓണ്‍ലൈന്‍ മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിലെയും ആറ് മത്സരാത്ഥികളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത് . ഇഞ്ചോടിച്ചു പോരാട്ടത്തില്‍ 8-10 എയ്ജ് ഗ്രൂപ്പിലെ മത്സരത്തില്‍  ഒന്നാം സ്ഥാനം ഐബെല്‍ ജോസ് ജോജിന്‍, സെന്റ് മേരീസ് മിഷന്‍ ഗ്ലോസ്റ്റെര്‍ ചെല്‍റ്റനാം ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണും ,രണ്ടാം സ്ഥാനം അലന്‍ ജോര്‍ജ് മാര്‍ തോമാ മിഷന്‍ കാറ്റര്‍ബറി കാന്റര്‍ബറി റീജിയനും, മൂന്നാം സ്ഥാനം ലിയോണ ജോസഫ് സെന്റ് മേരീസ് മിഷന്‍ അബെര്‍ഡീന്‍ സ്‌കോട്‌ലന്‍ഡ് റീജിയണും നേടി . ഈ എയ്ജ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ക്വിസ് മാസ്റ്റര്‍ റിയ ഷാജു നേതൃത്വം കൊടുത്തു .

11 -13 എയ്ജ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം അഥീന ജോസഫ് , സെന്റ് മേരീസ് മിഷന്‍ അബെര്‍ദീന്‍ സ്‌കോട്‌ലന്‍ഡ് റീജിയണും, രണ്ടാം സ്ഥാനം ജോനാഥന്‍ മാത്യു പോള്‍ ഔര്‍ ലേഡി ഓഫ് ഡോളോഴ്‌സ് പ്രൊപ്പോസഡ് മിഷന്‍ എയ്‌ലിസ്ബറി ഓക്‌സ്‌ഫോര്‍ഡ് റീജിയണും, മൂന്നാം സ്ഥാനം അഷേര്‍ ജോണി മാത്യു സെന്റ് അന്തോണിസ് ക്‌നാനായ പ്രൊപ്പോസഡ് മിഷന്‍ കാര്‍ഡിഫ് - സ്വാന്‍സി, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണും നേടി . മത്സരങ്ങളുടെ ക്വിസ് മാസ്റ്ററായി ജെഫ്രിന്‍ സാജു നേതൃത്വം നല്‍കി

14-17 ഗ്രൂപ്പ് മത്സരത്തില്‍ ഒന്നാം എയ്ഡന്‍ തോട്ടുങ്കല്‍ ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ ഹെല്പ് മിഷന്‍ വോള്‍ഹാംപ്ടണ്‍ ബിര്‍മിങ്ങ്ഹാം റീജിയനും ,രണ്ടാം സ്ഥാനം ആന്റോ ജോളി സെന്റ് തോമസ് മിഷന്‍ ബ്ലാക്‌ബേണ്‍ പ്രെസ്റ്റന്‍ റീജിയണും ,മൂന്നാം സ്ഥാനം ബെഞ്ചമിന്‍ ജോണ്‍ ബിജു സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് അന്തോണി മിഷന്‍ എഡിന്‍ബറോ സ്‌കോട്‌ലന്‍ഡ് റീജിയണും നേടി . ഈ മത്സരങ്ങള്‍ക്ക് ജിറ്റോ ഡേവിഡ് ക്വിസ് മാസ്റ്ററായി നേതൃത്വം നല്‍കി .

18+ എയ്ജ് ഗ്രൂപ്പില്‍ മുതിര്‍ന്നവര്‍ക്കായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം സ്മിതാ ജോസഫ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ചര്‍ച്ച് ലിതെര്‍ലാന്‍ഡ് പ്രെസ്റ്റന്‍ റീജിയണും ,രണ്ടാം സ്ഥാനം ജോമിയ ജോര്‍ജ് സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ പ്രെസ്റ്റന്‍  പ്രെസ്റ്റന്‍ റീജിയനും ,മൂന്നാം സ്ഥാനം മീനു തോട്ടുങ്കല്‍ ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ ഹെല്‍പ് മിഷന്‍ വോള്‍വര്‍ഹാം ബിര്‍മിങ്ങ്ഹാം റിജിയനും കരസ്ഥമാക്കി . ഈ മത്സരങ്ങള്‍ക്ക് ക്വിസ് മാസ്റ്ററായി മഞ്ജു സി പള്ളവും നേതൃത്വം നല്‍കി

തുടര്‍ന്ന് നടന്ന അവാര്‍ഡുദാനസമ്മേളനത്തില്‍  രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിജയികള്‍ക്കും ഫൈനല്‍ മത്സരാത്ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി . സുവാറ 2026 മത്സരത്തില്‍ പങ്കെടുത്തവരെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ അഭിനന്ദിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. രൂപത ചാന്‍സലര്‍ റെവ ഡോ മാത്യു  പിണക്കാട്ട്  ബൈബിള്‍ അപ്പസ്റ്റലേറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ ജോര്‍ജ് എട്ടുപറയില്‍ , ലിവര്‍പൂള്‍ ഇടവക വികാരി  റെവ ഫാ ജെയിംസ് കോഴിമല  , റെവ ഡോ  ജോര്‍ജ് തെക്കേക്കര ,ബൈബിള്‍ അപ്പസ്റ്റോലറ്റ് കോ ഓര്‍ഡിനേറ്റര്‍  ശ്രീ ജോണ്‍ കുര്യന്‍  സുവാറ  ബൈബിള്‍ ക്വിസ് കോ ഓര്‍ഡിനേറ്റര്‍സ് ശ്രീ സുധീപ് എബ്രഹാം, ശ്രീ ഷാജു ജോസഫ്, മറ്റ് കമ്മീഷന്‍ മെംമ്പേഴ്‌സ് എന്നിവരും സന്നിഹിതരായിരുന്നു എന്ന് രൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി ബൈബിള്‍ അപോസ്റ്റലേറ്റ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു

 

ഷൈമോന്‍ തോട്ടുങ്കല്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.