
















സ്റ്റീവനേജ്: യു കെ യിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹ്യ മലയാളി അസ്സോസ്സിയേഷനുകളില്‍ ഒന്നായ 'സര്‍ഗ്ഗം സ്റ്റീവനേജ്' ബാണ്‍വെല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം വര്‍ണ്ണാഭവും, സ്‌നേഹദൂതുമായി.

സര്‍ഗ്ഗം സ്റ്റീവനേജിന്റെ നവ സാരഥികള്‍ തങ്ങളുടെ പ്രഥമ ആഘോഷം സംഘാടക മികവുകൊണ്ടും, അവതരണ കലാ വൈഭവം കൊണ്ടും ശ്രദ്ധേയമാക്കി. അടുത്തിടെ നിര്യാതനായ പ്രിയ സര്‍ഗ്ഗം മെംബര്‍ ജേക്കബ് ജോര്‍ജ്ജിന്റെ അനുസ്മരണത്തോടെയും, ലോകസമാധാനത്തിനായി നടത്തിയ മൗന പ്രാര്‍ത്ഥനയോടെയും ആരംഭിച്ച പരിപാടിയിലേക്ക്, പ്രസിഡണ്ട് മേഴ്‌സി മാത്യു ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഈസ്റ്റര്‍ ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനകര്‍മ്മം സര്‍ഗ്ഗം കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തിക്കൊണ്ട് നിര്‍വ്വഹിച്ചു.

വെല്‍ക്കം സ്‌കിറ്റില്‍ പുണ്യാഘോഷത്രയങ്ങളുടെ നന്മയും, പ്രതീക്ഷയും, സന്ദേശവും സമന്വയിപ്പിച്ചവതിരിപ്പിച്ച സംഗീത നൃത്ത നടനം പ്രമേയ സമ്പന്നതായാലും, കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാന മികവുകൊണ്ടും പ്രൗഢഗംഭീരമായി. വെല്‍ക്കം സ്‌കിറ്റ് 'ഫെസ്റ്റിവ് ഹാര്‍മണി' പരിപാടിയിലെ ഹൈലൈറ്റായി.

സ്വരലയ താളമേളങ്ങളോടെ വേദിയില്‍ ചെണ്ടകളുടെ പെരുമ്പുറ മുഴക്കി നിറഞ്ഞാടിയ 'സര്‍ഗ്ഗം മേളക്കാര്‍' ഒരുക്കിയ ശിങ്കാളി മേളം സദസ്സില്‍ ആവേശത്തിരയടിച്ചു.
വിഷുക്കണിയുടെ പ്രമേയവും, പാരമ്പര്യവും, പൈതൃകവും സമന്വയിച്ച സ്‌കിറ്റിലൂടെ ജോണി കല്ലടാന്തിയില്‍, ലൈസാ ജോണി, ജേഡന്‍, ഐഷ എന്നിവര്‍ ചേര്‍ന്ന് സദസ്സില്‍ അവതരിപ്പിച്ച 'വിഷുക്കണി' ഗുഹാതുരത്വമുണത്തി. ലേഖാ സുരേഷാണ് സവിധാനം നിര്‍വ്വഹിച്ചത്.

വിവിധ കാറ്റഗറികളിലായി നടത്തിയ 'റാംപ് വാക്ക്' മത്സരങ്ങള്‍ ഏറെ ശ്രദ്ധേയമായി. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ പ്രോഗ്രാം സ്‌പോണ്‍സേര്‍സ് പിന്നീട് വിതരണം ചെയ്തു.

ഹെന്‍ട്രിന്‍, ആന്‍ മേരി ജോണ്‍സണ്‍ , അജേഷ് വാസു, ശ്രീജിത്ത് രവീന്ദ്രന്‍, നിയാ ലൈജോണ്‍, ടാനിയ, നിന ലൈജോണ്‍ , നോവ ലൈജോണ്‍ തുടങ്ങിയവര്‍ തങ്ങളുടെ ആലാപന മികവിലൂടെ സംഗീത സാന്ദ്രമാക്കി.

ക്ലാസ്സിക്കല്‍, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കല്‍ വിഭാഗങ്ങളിലായി അവതരിപ്പിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങളിലൂടെ ആന്‍ഡ്രിയ ജെയിംസ്, ക്രിസ്സി ജിസ്റ്റിന്‍, ജോസ്ലിന്‍ ജോബി, ഉമാ സുരേഷ്, മരിറ്റ ഷിജി, നൈനിക ദിലീപ്, മീര കീലോത്ത് , വൈഗാ വിവേക്, വേദാ വിവേക്, പല്ലവി ബിജു, പവിത്ര ബിജു, ടിന തോംപ്‌സണ്‍, മരീറ്റ, ഹൃദ്യ, അനിക അനീഷ് എന്നിവര്‍ സദസ്സില്‍ മാസ്മരികത വിരിയിച്ചു. 'ടീം നൃത്യ'ക്കുവേണ്ടി ക്രിസ്റ്റിന, അന്ന, ആദ്യ, അദ്വ്യത എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗ്രൂപ്പ് ഡാന്‍സ് വേദി ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഡേവിഡ് ജോര്‍ജിന്റെ ഇലക്ട്രിക് ഡ്രം പ്ലേ ആകര്‍ഷമായി.
സര്‍ഗ്ഗം സെക്രട്ടറി ജിമ്മി തോമസ് നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ദിവ്യ രാജ്, ജാസ്മിന്‍ ചാക്കോ എന്നിവര്‍ അവതാരകരായി തിളങ്ങി.
സമ്പന്നമായ കലാ വിരുന്നും, സ്വാദിഷ്ടമായ ഡിന്നറും, ശിങ്കാരിമേളം അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കിയ 'ആഘോഷ രാവ്' സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി. മേഴ്‌സി മാത്യു, ജിമ്മി തോമസ്, സിബി കക്കുഴി, ബിന്ദു ജിസ്റ്റിന്‍. റൊമാരിയോ ജെറോള്‍ഡ്, ഹെന്‍ട്രിന്‍ , സജീവ് ദിവാകരന്‍, ലിജി റെനി, ലേഖാ സുരേഷ്, ടിജോ ടോമി, ജാസ്മിന്‍ ചാക്കോ, ദിവ്യ രാജ് എന്നിവര്‍ ആഘോഷത്തിനു നേതൃത്വം നല്‍കി
Appachan Kannanchira