CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes 49 Seconds Ago
Breaking Now

ക്രൂഡ് ഓയില്‍ പ്രതിസന്ധി ; ഗള്‍ഫില്‍ സന്ദര്‍ശനം നടത്തി അജിത് ഡോവല്‍

ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഒഴുക്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെതാണ് മുഖ്യ പങ്ക്.

ഊര്‍ജ്ജ സുരക്ഷയും മേഖലയിലെ സംഘര്‍ഷവും സുപ്രധാന ചര്‍ച്ചയാക്കി ഗള്‍ഫില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദര്‍ശനം. സൗദിക്ക് പിന്നാലെ യുഎഇയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.  യുഎഇ പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഒഴുക്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെതാണ് മുഖ്യ പങ്ക്. അതില്‍ത്തന്നെ സൗദിയും യുഎഇയും മുന്നില്‍. പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ ഗള്‍ഫ് അതിപ്രധാനം. പത്തു വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് പ്രകൃതിവാതകം നല്‍കുന്ന കരാര്‍ യുഎഇ ഒപ്പിട്ടത് ഈയിടെയാണ്. ഇതിനിടെയാണ് യുദ്ധമുണ്ടായത്. മേഖലയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലും ഹോര്‍മൂസിലെ പ്രതിസന്ധികള്‍ നിലനില്‍ക്കെയും പ്രാധാന്യമുള്ളതാണ് ദേശീയ സുരക്ഷാ ഉപദോഷ്ടാവിന്റെ സന്ദര്‍ശനം. മേഖലയിലെ ക്രൂഡോയില്‍ നീക്കങ്ങളെ ബാധിക്കുന്ന ഓരോ സംഭവങ്ങളും ഇന്ത്യയിലെ എണ്ണവിലയെ ബാധിക്കും. 

യുഎഇ പ്രസിഡന്റുമായി അജിത് ഡോവല്‍ കൂടിക്കാഴ്ച്ച നടത്തി. ആഗോള ഊജ്ജ സുരക്ഷയില്‍ മേഖലയിലെ സംഘര്‍ഷമുണ്ടാക്കുന്ന പ്രതിസന്ധികള്‍ ഇന്ന് ചര്‍ച്ചയായി. പ്രധാനമന്ത്രിയുടെ ആശംസ യുഎഇ പ്രസിഡന്റിനും തിരിച്ചും കൈമാറി. ഊര്‍ജ്ജ സുരക്ഷയ്‌ക്കൊപ്പം ഗള്‍ഫ് മേഖലയിലെ തന്ത്രപ്രധാന സഹകരണം ഇന്ത്യയ്ക്ക് അതീവ പ്രാധാന്യമുള്ളതാണ്. ചുരുക്കത്തില്‍ വിവിധ മേഖലകളില്‍ അതീവ പ്രാധാന്യമുള്ള സന്ദര്‍ശനമാണ് പുരോഗമിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.