CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 18 Seconds Ago
Breaking Now

പാര്‍ക്കിംഗ് ഫൈനുകള്‍ ഇരട്ടിയാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്; ലണ്ടന് പുറത്ത് ഏര്‍പ്പെടുത്തിയ 70 പൗണ്ട് ക്യാപ്പ് ഡ്രൈവര്‍മാരുടെ തെമ്മാടിത്തരം കുറയ്ക്കുന്നില്ലെന്ന് കണ്ടെത്തല്‍; പണിയാകുമോ പുതിയ നീക്കം?

ഇറാന്‍ യുദ്ധം ഉയര്‍ന്ന പെട്രോള്‍ വിലയായി ഷോക്കടിപ്പിക്കുന്ന ഘട്ടത്തിലാണ് ഈ വാര്‍ത്ത വരുന്നത്

ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കിംഗ് ഫൈനുകള്‍ 160 പൗണ്ട് വരെ ഉയരാന്‍ സാധ്യത തെളിയുന്നു. ലേബര്‍ ഗവണ്‍മെന്റ് പരിഗണിക്കുന്ന പദ്ധതികള്‍ പ്രകാരമാണ് ലണ്ടന് പുറത്തുള്ള മേഖലകളിലും വന്‍പിഴ പാര്‍ക്കിംഗ് ഇനത്തില്‍ ഈടാക്കാന്‍ ആലോചന നടക്കുന്നത്. 

പാര്‍ക്കിംഗ് ടിക്കറ്റ് ചെലവ് ഇരട്ടിയാക്കാന്‍ കൗണ്‍സിലുകള്‍ക്ക് അനുമതി നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായി ഒരു ട്രയല്‍സ് നടത്തിയപ്പോഴുള്ള കണ്ടെത്തലുകള്‍ പരിശോധിക്കുകയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി സിമോണ്‍ ലൈറ്റ്‌വുഡ് പറഞ്ഞു. 

നിലവില്‍ ലണ്ടന് പുറത്ത് നല്‍കുന്ന കൗണ്‍സില്‍ ടിക്കറ്റുകള്‍ക്ക് 70 പൗണ്ട് ക്യാപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന ഡ്രൈവര്‍മാരെ തടയാന്‍ ഈ ക്യാപ്പ് സഹായിക്കുന്നില്ലെന്ന് മന്ത്രിമാര്‍ കരുതുന്നു. 

ലിബറല്‍ ഡെമോക്രാറ്റുകള്‍ നയിക്കുന്ന കൗണ്‍സിലില്‍ ഏഴ് മൈല്‍ നീളമുള്ള റോഡില്‍ നടത്തിയ ട്രയല്‍സില്‍ പിഴ ഇരട്ടിപ്പിക്കുന്നത് സുരക്ഷ വര്‍ദ്ധിപ്പിക്കുകയും, തടസ്സം കുറയ്ക്കുകയും, ഉപയോഗം കൂടുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 

ഇറാന്‍ യുദ്ധം ഉയര്‍ന്ന പെട്രോള്‍ വിലയായി ഷോക്കടിപ്പിക്കുന്ന ഘട്ടത്തിലാണ് ഈ വാര്‍ത്ത വരുന്നത്. സെപ്റ്റംബറില്‍ ഇന്ധന ഡ്യൂട്ടി വര്‍ദ്ധനവും വരുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.