
















ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ കാറ്റികിസം കമ്മിഷന്‍ സംഘടിപ്പിച്ച വേദപാഠ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള കൈയ്യെഴുത്ത് മാഗസിന്‍ മത്സരത്തില്‍ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന് ഒന്നാം സമ്മാനം ലഭിച്ചു.ഗ്ലോസ്റ്ററിലെ വേദപാഠ കുട്ടികള്‍ ഒരുക്കിയ അതിമനോഹരമായ കൈയ്യെഴുത്ത് മാഗസിനാണ് മറ്റ് മാഗസിനുകളെയെല്ലാം പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്.

സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനേയും ഫാദര്‍ ജിബിന്‍ വാമറ്റത്തിലിനേയും ഉള്‍പ്പെടെ വരച്ച ചിത്രങ്ങള്‍ ഏവരുടേയും ഹൃദയം കവര്‍ന്നു. 27 ഓളം പാരിഷുകള്‍ മത്സരത്തിന്റെ ഭാഗമായി. 55 കുട്ടികളില്‍ നിന്നായി 60 ഓളം എന്‍ട്രികളാണ് ഉണ്ടായിരുന്നത്.

സെന്റ് മേരീസ് മിഷന്റെ ഡയറക്ടര്‍ ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ ചീഫ് എഡിറ്റര്‍ ജോബി ഇട്ടിരയും സബ് എഡിറ്റര്‍മാരായ കാറ്റികിസം ഹെഡ് ടീച്ചര്‍ ലൗലി മാത്യു, അസിസ്റ്റന്റ് ഹെഡ് ടീച്ചര്‍ ജൂബി ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ സൃഷ്ടി ഒരുക്കിയത്. കുട്ടികള്‍ കൈകൊണ്ട് വരച്ച മനോഹര ചിത്രങ്ങള്‍ മാഗസിന്റെ പ്രത്യേകതയാണ്. ഓരോ പേജും മനോഹരമായി ഡിസൈന്‍ ചെയ്തിരുന്നു.

കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും കാലഘട്ടത്തില്‍ കുട്ടികളുടെ കൈകൊണ്ടൊരുക്കിയ കലാസൃഷ്ടി എടുത്തു പറയേണ്ടതാണ്. മലയാളം എഴുതാന്‍ അറിയാത്ത കുട്ടികള്‍ ഇങ്ങനെ ഒരു മാഗസിന്‍ ഇറക്കുന്നത് യുകെയില്‍ തന്നെ അപൂര്‍വ്വമാണ്. ഇതിനായി അവസരം ഒരുക്കിയ കാറ്റികിസം കമ്മിഷനും വിജയം നേടിയ സെന്റ് മേരീസ് മിഷനും ആശംസകള്‍