CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 21 Seconds Ago
Breaking Now

ഗായകന് മേല്‍ നോട്ട് കൂമ്പാരം തീര്‍ത്ത് ആരാധകര്‍ ; ഗുജറാത്തിലെ ഡയറോ ഗാനാലാപന ദൃശ്യം വൈറല്‍

ചില സമയത്ത് പണത്തിന്റെ കൂമ്പാരത്തില്‍ ഗായകന്‍ മുഴുവന്‍ മറഞ്ഞുപോകുന്ന തരത്തിലായിരുന്നു ദൃശ്യം

ഗുജറാത്തിലെ ഒരു 'ഡയറോ' സംഗീത പരിപാടിക്കിടെ ഗായകന്മേല്‍ ആരാധകര്‍ ചാക്കുകളിലായി പണമെത്തിച്ച് പൊതിയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

വൈറലായ ദൃശ്യങ്ങളില്‍ വേദിയിലേക്ക് ആളുകള്‍ നോട്ടുകെട്ടുകളും പണച്ചാക്കുകളും കൊണ്ടുവന്ന് ഗായകന്റെ ചുറ്റും ഒഴുക്കുന്നത് കാണാം. ചില സമയത്ത് പണത്തിന്റെ കൂമ്പാരത്തില്‍ ഗായകന്‍ മുഴുവന്‍ മറഞ്ഞുപോകുന്ന തരത്തിലായിരുന്നു ദൃശ്യം. എന്നിട്ടും ഹാര്‍മോണിയം വായിച്ചുകൊണ്ട് അദ്ദേഹം പാട്ട് തുടര്‍ന്നു.

സംഭവം ഗുജറാത്തിലെ ജൂനാഗഡ് ജില്ലയിലെ ഖംഭാലിയ/മാലിയ ഹതിന മേഖലയിലെ ഭക്തിഗാന പരിപാടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗോപാല്‍ സാധുവാണ് ഗായകന്‍.

ഗുജറാത്തിലെ 'ഡയറോ' പരിപാടികളില്‍ ഗായകര്‍ക്ക് പണം സമര്‍പ്പിക്കുന്നത് പതിവ് സാംസ്‌കാരിക ആചാരമാണെന്നും, ഈ തുക പലപ്പോഴും സാമൂഹിക സേവനങ്ങള്‍ക്കും മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കാറുണ്ടെന്നും സംഘാടകര്‍ വിശദീകരിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള പണവര്‍ഷം ആഡംബരപ്രകടനമാണോയെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.