CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 28 Minutes 44 Seconds Ago
Breaking Now

ഗുരുതര രോഗം ചികിത്സിക്കാന്‍ ആശുപത്രിയില്‍ വ്യാജ ബോംബ് സ്ഥാപിച്ച് പണം തട്ടാന്‍ ശ്രമിച്ചു ; യുവാവ് പിടിയില്‍

ശിവാജി റാത്തോഡ് എന്നയാളാണ് പിടിയിലായത്.

മഹാരാഷ്ട്രയിലെ പുനെ നഗരത്തില്‍ ആശുപത്രിയില്‍ വ്യാജ ബോംബ് സ്ഥാപിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കായി ആവശ്യമായ പണം കണ്ടെത്താനാകാതിരുന്നതാണ് ഇയാളെ ഈ നീക്കത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ശിവാജി റാത്തോഡ് എന്നയാളാണ് പിടിയിലായത്. പൂനെയിലെ ഹഡാപ്സറിലുള്ള ഉഷാകിരണ്‍ ആശുപത്രിയിലെ ശൗചാലയത്തില്‍ ടൈമറോടുകൂടിയ ബോംബ് സാദൃശ്യമുള്ള ഉപകരണം ഇയാള്‍ സ്ഥാപിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് ബോംബ് സ്‌ക്വാഡ് അത് നിര്‍വീര്യമാക്കി.

ഏകദേശം ഏഴ് ലക്ഷം രൂപ ചികിത്സയ്ക്കായി വേണ്ടിവന്നതും സാമ്പത്തിക പ്രതിസന്ധിയും കാരണം ആശുപത്രിയില്‍ നിന്ന് പണം തട്ടാനായിരുന്നു പദ്ധതി. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും അടിസ്ഥാനമാക്കി നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.