CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 53 Seconds Ago
Breaking Now

വിജയ് തന്റെ ജ്യോത്സ്യനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചു ; വിവാദം

പുതിയ മുഖ്യമന്ത്രിയുടെ ഭരണകാലം അത്ര എളുപ്പമാകില്ലെന്ന സൂചനയാണ് ആദ്യ ദിനത്തില്‍ തന്നെ തമിഴ്‌നാട്ടില്‍ നിന്നു വരുന്നത്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോത്സ്യനായ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചത് വിവാദമാകുന്നു. സഖ്യകക്ഷികളായ കോണ്‍ഗ്രസും വിസികെയുമടക്കം ഈ നിയമനത്തെ ചോദ്യം ചെയ്തു രംഗത്തെത്തി. ഇതോടെ പുതിയ മുഖ്യമന്ത്രിയുടെ ഭരണകാലം അത്ര എളുപ്പമാകില്ലെന്ന സൂചനയാണ് ആദ്യ ദിനത്തില്‍ തന്നെ തമിഴ്‌നാട്ടില്‍ നിന്നു വരുന്നത്.

ടിവികെ വന്‍ വിജയം നേടുമെന്ന് പ്രവചിച്ച വ്യക്തിയാണ് രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍. പ്രചാരണ സമയത്ത് ടിവികെയുടെ അടുത്ത സഹായി കൂടിയായിരുന്നു. എന്നാല്‍ വൈകാരിക ബന്ധങ്ങളുടെ പേരിലെ നിയമനം വിവാദമായി കഴിഞ്ഞു. എന്തടിസ്ഥാനത്തിലാണ് നിയമനമെന്ന് സഖ്യ കക്ഷികള്‍ ചോദിച്ചു. അന്ധ വിശ്വാസങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് വിജയുടെ തീരുമാനം ഉള്‍ക്കൊള്ളാനാകില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കുന്നു. ഒരു ജ്യോതിഷിക്കൊരു ഒഎസ്ഡി തസ്തിക എന്തിനാണ് വിശദീകരിക്കാമോ എന്നാണ് കോണ്‍ഗ്രസ് എംപി ശശികാന്ത് സെന്തില്‍ എക്‌സിലൂടെ ചോദിക്കുന്നത്. ഏതായാലും ജ്യോതിഷിയുടെ നിയമനം വലിയ വിവാദമായി കഴിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.