CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 58 Seconds Ago
Breaking Now

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച ; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത് ഹോസ്റ്റല്‍ ഉടമയുടെ ഇടപെടലിലൂടെ

സിക്കാറില്‍ കോച്ചിങ്ങിന് വരുന്ന കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നടത്തുകയാണ് വിദ്യാര്‍ത്ഥിയുടെ പിതാവ്.

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേരളത്തില്‍ പഠിക്കുന്ന രാജസ്ഥാന്‍ സിക്കാര്‍ സ്വദേശിയായ ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് തന്റെ സുഹൃത്തില്‍ നിന്നാണ് പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പിഡിഎഫ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു ഗസ് പേപ്പര്‍ എന്ന നിലയില്‍ ലഭിച്ച പിഡിഎഫ് വിദ്യാര്‍ത്ഥി തന്റെ പിതാവിന് അയച്ചുകൊടുത്തു.

സിക്കാറില്‍ കോച്ചിങ്ങിന് വരുന്ന കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നടത്തുകയാണ് വിദ്യാര്‍ത്ഥിയുടെ പിതാവ്. തന്റെ ഹോസ്റ്റലിലെ ആരെങ്കിലും പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ ഉപകരിക്കട്ടെ എന്ന് കരുതിയാണ് മകന്‍ ഇത് അയച്ചത്. പിതാവ് ഈ പിഡിഎഫ് ഒരു കെമിസ്ട്രി അധ്യാപകനെ കാണിച്ചു.

ലഭിച്ച ഗസ് പേപ്പര്‍ യഥാര്‍ത്ഥ ചോദ്യപേപ്പറുമായി താരതമ്യം ചെയ്തപ്പോഴാണ് അധ്യാപകര്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. 108 ചോദ്യങ്ങളടങ്ങിയ ഒരു ഭാഗം പരിശോധിച്ച കെമിസ്ട്രി അധ്യാപകന്‍ അതില്‍ 45 എണ്ണം പരീക്ഷയിലെ ചോദ്യങ്ങളുടെ അതേ പകര്‍പ്പാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സഹപ്രവര്‍ത്തകനായ ബയോളജി അധ്യാപകനുമായി ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍, ആകെ 204 ചോദ്യങ്ങളില്‍ 90 എണ്ണവും ചോദ്യ പേപ്പറില്‍ ഉള്ളതാണെന്ന് കണ്ടെത്തി.

ഹോസ്റ്റല്‍ ഉടമയും അധ്യാപകനും ഉടന്‍ തന്നെ സിക്കാര്‍ പോലീസിനെ സമീപിച്ചെങ്കിലും അവര്‍ പരാതി ഗൗരവമായെടുത്തില്ല. പരീക്ഷ കഴിഞ്ഞ് പരാതിയുമായി വന്നതില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് പോലീസ് അവരെ മടക്കി അയച്ചു. എന്നാല്‍ പിന്മാറാന്‍ തയ്യാറാകാത്ത ഇവര്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് ഇമെയില്‍ അയച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇതൊരു വന്‍ റാക്കറ്റാണെന്ന് തെളിഞ്ഞത്.

രാജസ്ഥാന്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ അന്വേഷണം ഹരിയാന, ബീഹാര്‍, ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് നീണ്ടു. ഹരിയാനയിലെ ഒരു ആയുര്‍വേദ വിദ്യാര്‍ത്ഥിയും മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള ശുഭം ഖൈര്‍നാര്‍ എന്ന വിദ്യാര്‍ത്ഥിയുമാണ് ചോര്‍ച്ചയ്ക്ക് പിന്നിലെ പ്രധാനികളെന്ന് കരുതപ്പെടുന്നു. ലക്ഷക്കണക്കിന് രൂപയ്ക്കാണ് ഇവര്‍ പേപ്പര്‍ വിറ്റത്.

 




കൂടുതല്‍വാര്‍ത്തകള്‍.