CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 55 Seconds Ago
Breaking Now

വിശിഷ്ടാതിഥികള്‍ക്കും വേദിയില്‍ ഇരിപ്പിടം ഒരുക്കണം; ലോക്ഭവനോട് ആശയവിനിമയം നടത്തി മുഖ്യമന്ത്രിയുടെ ഓഫീസ്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എത്തിച്ചേരുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നില്ല.

സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്ഭവനുമായി ആശയവിനിമയം നടത്തി മുഖ്യമന്ത്രിയുടെ ഓഫീസ്. എന്നാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന കടുംപിടിത്തത്തിലാണ് ലോക്ഭവന്‍. മറ്റുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് വേദിയില്‍ പ്രവേശനം അനുവദിക്കില്ലെന്നാണ് ലോക്ഭവന്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കുപുറമെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു എന്നിവര്‍ സത്യപ്രതിജ്ഞയ്‌ക്കെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എത്തിച്ചേരുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.