CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 7 Seconds Ago
Breaking Now

ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തലയ്ക്കിത് മന്ത്രിപദവിയിലെ മൂന്നാമൂഴമാണ്. രണ്ടാംവട്ടമാണ് ആഭ്യന്തര മന്ത്രി പദവിയിലേക്കെത്തുന്നത്.

ആഭ്യന്തരമന്ത്രിയായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രമേശ് ചെന്നിത്തല. മന്ത്രിമാരിലെ സീനിയര്‍ മുഖമായ രമേശ് ചെന്നിത്തലയ്ക്കിത് മന്ത്രിപദവിയിലെ മൂന്നാമൂഴമാണ്. രണ്ടാംവട്ടമാണ് ആഭ്യന്തര മന്ത്രി പദവിയിലേക്കെത്തുന്നത്.

ഇതിനിടെ യുഡിഎഫ് മന്ത്രിസഭയില്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് രണ്ട് പേര്‍. ആര്‍എസ്പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സി പി ജോണുമാണ് സഗൗരവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ എല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവം എന്നാല്‍ മലയാളഭാഷാ നിയമപ്രകാരം ഗൗരവത്തോടുകൂടി എന്നാണ് അര്‍ത്ഥം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ആറ് പേര്‍ ദൈവനാമത്തിലും മറ്റുള്ളവര്‍ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.