CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 52 Seconds Ago
Breaking Now

ഓരോ ഷോയിലും പുതുമകള്‍ കൊണ്ടുവന്ന് റിമിയും സംഘവും ; വര്‍ത്തിങ്ങില്‍ കാണികള്‍ക്ക് മറക്കാനാവാത്ത ഒരു ദിവസം സമ്മാനിച്ച് റിമി ഷോ. അടുത്ത ഷോ മെയ് 29 ന് സ്വാൻസിയിൽ.

ഞായറാഴ്ച അവധി ആഘോഷമാക്കി വര്‍ത്തിങ്ങിലെ മലയാളി സമൂഹം. റിമി ടോമിയുടേയും സംഘത്തിന്റെയും മികച്ച പെര്‍ഫോമന്‍സ് വേദി കീഴടക്കി. അടിച്ചുപൊളി പാട്ടുകളും മെലഡികളും ഒക്കെയായി റിമിയും കലാഭവന്‍ നൈസ് ടീമിന്റെ ഡാന്‍സും ഒക്കെയായി ഒരു മാസ് പെര്‍ഫോമന്‍സാണ് വേദിയില്‍ അരങ്ങേറിയത്.

കൗശികും ശ്യാമും വേദിയില്‍ നിറഞ്ഞാടുകയാണ്.കീ ബോര്‍ഡില്‍ ലിജോ ലീനോസും റിതം പാഡില്‍ ലിനുലാലും ഗിത്താറില്‍ അനുപ് കുമാറും പെര്‍കഷനില്‍ പാലക്കാട് മുരളിയും മാസ്മരികത തീര്‍ക്കുമ്പോള്‍ നിജിത്ത് ഒരുക്കുന്ന സൗണ്ട് എഞ്ചിനീയറിങ്ങും എടുത്തുപറയേണ്ടതാണ്.

മൂന്ന് ഷോകള്‍ പൂര്‍ത്തിയായതോടെ അടുത്ത ഷോയ്ക്കുള്ള ടിക്കറ്റിനായി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

മേയ് 29ല്‍ സ്വാന്‍സിയിലാണ് അടുത്ത ഷോ.

സ്വാന്‍സി, ബ്രിസ്റ്റോള്‍, പ്രെസ്റ്റണ്‍, ബെല്‍ഫാസ്റ്റ്, മാഞ്ചസ്റ്റര്‍, മെയ്ഡ്സ്റ്റോണ്‍, ബ്രാഡ്ഫോര്‍ഡ് എന്നിവിടങ്ങളിലാണ് ഇനി ഷോ നടക്കുന്നത്. 

ടിക്കറ്റെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും rhythmcreationsukയുടെ വെബ് സൈറ്റില്‍ സന്ദര്‍ശിക്കാം.

 

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്, ലോ ആന്‍ഡ് ലോയേഴ്‌സ്, ഫോകസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, ജിആര്‍ബി, യെസ്റ്റേ കണ്‍സള്‍ട്ടന്‍സ് എന്നിവര്‍ ഈ ഷോയുടെ സ്‌പോണ്‍സേഴ്‌സാണ്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.