CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 2 Seconds Ago
Breaking Now

ആന്‍ഡിയെ തടയാന്‍ വലതുപക്ഷം റിഫോമിനെ തുണയ്ക്കണം; മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ പോരാട്ടം ലേബറും, റിഫോമും തമ്മില്‍; മാഞ്ചസ്റ്റര്‍ മേയര്‍ വിജയിച്ച് കയറിയാല്‍ ഭരണം ഇടതുപക്ഷത്തിന്റെ കരങ്ങളിലെത്തുമെന്ന് ഭയപ്പെടുത്തല്‍

ലേബര്‍ പാര്‍ട്ടിയിലെ ഇടതുവിഭാഗം വിജയം ആഗ്രഹിക്കുമ്പോള്‍ തോല്‍വി അടഞ്ഞാല്‍ കീര്‍ സ്റ്റാര്‍മറിന്റെ പ്രധാനമന്ത്രി കസേരയിലെ ആയുസ്സ് കൂട്ടിക്കിട്ടും

ആന്‍ഡി ബേണ്‍ഹാമിന്റെ വരവ് തടയാന്‍ വലതുപക്ഷം റിഫോമിന് പിന്നില്‍ അണിനിരക്കണമെന്ന് വോട്ടര്‍മാരോട് ആവശ്യപ്പെട്ട് നിഗല്‍ ഫരാഗ്. മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ലേബറും, റിഫോമും തലനാരിഴ വ്യത്യാസത്തിലാണ് നില്‍ക്കുന്നതെന്ന് സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ക്ക് 43 ശതമാനം പിന്തുണ ലഭിക്കുമ്പോള്‍ ഫരാഗിന്റെ പാര്‍ട്ടി 40 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്. 

അതേസമയം പുതുതായി രൂപം കൊടുത്ത റീസ്റ്റോര്‍ ബ്രിട്ടന് 7 ശതമാനവും, ടോറികള്‍ക്ക് 2 ശതമാനവും മാത്രമാണ് പിന്തുണ. സര്‍വ്വേഷന്‍ നടത്തിയ കണ്ടെത്തലുകള്‍ പ്രകാരം മത്സരം രണ്ട് പേര്‍ തമ്മിലാണെന്ന് വ്യക്തമായതായി ഫരാഗ് ചൂണ്ടിക്കാണിച്ചു. 'റോബര്‍ കെനിയോണ് മാത്രമാണ് ആന്‍ഡി ബേണ്‍ഹാമിനെ തടയാന്‍ കഴിയുക. ഇത് രണ്ട് കുതിരകള്‍ തമ്മിലെ മത്സരമാണ്. ആരും അടുത്ത് പോലുമില്ല', അദ്ദേഹം പറഞ്ഞു. 

സര്‍വ്വെ വിവരങ്ങള്‍ പുറത്തുവന്നതോടെ ഇടതുപക്ഷത്തിന് വാതില്‍ തുറന്നുകൊടുക്കാതിരിക്കാന്‍ വലതുപക്ഷം ഒരുമിക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ റിഫോമുമായി ഒരു കരാറുമില്ലെന്ന് ടോറി നേതാവ് കെമി ബാഡെനോക് വ്യക്തമാക്കി. ജൂണ്‍ 18-നാണ് മേക്കര്‍ഫീല്‍ഡില്‍ ഉപതെരഞ്ഞെടുപ്പ്. പാര്‍ട്ടികള്‍ പ്രചരണ ഊര്‍ജ്ജിതമാക്കുകയാണ്. 

ലേബര്‍ നേതൃസ്ഥാനത്തേക്കും, പ്രധാനമന്ത്രി പദത്തിലേക്കും കടന്നെത്താന്‍ ബേണ്‍ഹാമിന് വേണ്ടി വഴിയൊരുക്കിയാണ് മുന്‍ ലേബര്‍ എംപി ഇവിടെ നിന്നും സ്ഥാനം രാജിവെച്ചത്. ഇദ്ദേഹത്തിന്റെ വിജയം ലേബര്‍ പാര്‍ട്ടിയിലെ ഇടതുവിഭാഗം ആഗ്രഹിക്കുമ്പോള്‍ തോല്‍വി അടഞ്ഞാല്‍ കീര്‍ സ്റ്റാര്‍മറിന്റെ പ്രധാനമന്ത്രി കസേരയിലെ ആയുസ്സ് കൂട്ടിക്കിട്ടും. 




കൂടുതല്‍വാര്‍ത്തകള്‍.