CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 20 Seconds Ago
Breaking Now

ശമ്പളം എവിടെ സര്‍ക്കാരെ! അധ്വാനിക്കുന്നതിന് അനുസരിച്ച് ശമ്പളവര്‍ദ്ധനവില്ല, പണിമുടക്ക് തുടങ്ങുമെന്ന് മുന്നറിയിപ്പുമായി നഴ്‌സുമാര്‍; നല്ല ഉദ്ദേശത്തോടെ പേ റിവ്യൂ സ്വീകരിച്ചതിന്റെ പേരില്‍ വരുമാനം ഉയര്‍ന്നില്ലെങ്കില്‍ പണിതുടങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്

നഴ്‌സുമാരാകട്ടെ ജീവിതകാലം മുഴുവന്‍ ബാന്‍ഡ് 5-ല്‍ തന്നെ പെട്ട് കിടക്കുന്നു

ശമ്പളവര്‍ദ്ധന അനുവദിച്ചില്ലെങ്കില്‍ ബ്രിട്ടനിലെ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ ഭയമില്ലെന്ന് പ്രഖ്യാപിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. നഴ്‌സുമാര്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ മൂല്യം അനുസരിച്ച് വരുമാനം ഉയര്‍ന്നില്ലെങ്കില്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. 

സുപ്രധാനമായി കരുതുന്ന പേ റിവ്യൂവില്‍ സദുദ്ദേശത്തോടെയാണ് തങ്ങളുടെ അംഗങ്ങള്‍ പ്രവേശിച്ചത്. എന്നാല്‍ ഇത് അനുസരിച്ച് ആശുപത്രി മാനേജര്‍മാര്‍ പ്രവര്‍ത്തിക്കാന്‍ മടിച്ചാല്‍ സമരം ചെയ്യാന്‍ ഭയക്കുന്നില്ല, ആര്‍സിഎന്‍ പറഞ്ഞു. 

ഫെബ്രുവരിയില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പദ്ധതി വഴിയാണ് ഇംഗ്ലണ്ടിലെ ബാന്‍ഡ് 5 നഴ്‌സുമാരുടെ റോളുകള്‍ പരിശോധിച്ച് ഇവരുടെ ഡ്യൂട്ടികള്‍ അനിവാര്യമായാല്‍ ഉയര്‍ന്ന ശമ്പളമുള്ള ബാന്‍ഡിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. 

ദശകങ്ങള്‍ക്കിടെ നഴ്‌സിംഗ് പ്രൊഫഷനെ ഉയര്‍ത്താന്‍ ലഭിച്ച മികച്ച അവസരമായിരുന്നു ഈ വാഗ്ദാനമെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറിയും, ചീഫ് എക്‌സിക്യൂട്ടീവുമായ പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു. പുതുതായി യോഗ്യത നേടിയ രജിസ്‌റ്റേഡ് നഴ്‌സുമാരുടെ എന്‍ട്രി ലെവല്‍ റോളാണ് ബാന്‍ഡ് 5 നഴ്‌സ്. 

എന്‍എച്ച്എസ് അജണ്ട ഫോര്‍ ചേഞ്ച് പേ സിസ്റ്റം അനുസരിച്ചാണ് ഇത്. എന്നാല്‍ ദശകങ്ങളോളം ഒരേ പോസ്റ്റില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഉയര്‍ന്ന അനുഭവസമ്പത്ത് ലഭിക്കുന്നതോടെ ഉയര്‍ന്ന ബാന്‍ഡിലേക്ക് മാറാന്‍ അനുമതി കിട്ടണമെന്ന് ആര്‍സിഎന്‍ പറയുന്നു. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ആദ്യ വര്‍ഷം 41,000 പൗണ്ട് ശമ്പളം കിട്ടുമ്പോള്‍ നഴ്‌സുമാര്‍ക്ക് 32,000 പൗണ്ടാണ് ലഭിക്കുക. 

നഴ്‌സുമാരാകട്ടെ ജീവിതകാലം മുഴുവന്‍ ബാന്‍ഡ് 5-ല്‍ തന്നെ പെട്ട് കിടക്കുന്നു. ഇവരുടെ ശമ്പളവും സാരമായി മാറുന്നില്ല. ഡോക്ടര്‍മാര്‍ക്ക് അതിവേഗം കരിയറില്‍ മുന്നേറാനും, കണ്‍സള്‍ട്ടന്റാകുമ്പോള്‍ 100,000 പൗണ്ട് വരെ വാര്‍ഷിക വരുമാനം നേടാനും സാധിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.