
















യുപിയിലെ മുസാഫര്‍നഗറില്‍ പശുക്കള്‍ക്ക് പുല്ലു ശേഖരിക്കാന്‍ പോയ 24 കാരിയെ അഞ്ചംഗ സംഘം ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ചാര്‍ത്താവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം.
കൃഷിയിടത്തില്‍ പല്ലു ശേഖരിക്കാന്‍ പോയ യുവതിയെ പ്രതികള്‍ ലഹരിപദാര്‍ത്ഥം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. രാവിലെ പുല്ലു ശേഖരിക്കാന്‍ പോയ യുവതി വൈകീട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനപ്രദേശത്തു നിന്ന് യുവതിയെ കണ്ടെത്തിയത്.
ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പ്രതികള്‍ നിലവില്‍ ഒളിവിലാണ്. യുവതിയെ നിലവില്‍ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.