CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 37 Seconds Ago
Breaking Now

കണ്ടു പഠിക്കണം ഈ ജാപ്പനീസ് ആരാധകരെ ; വേള്‍ഡ് കപ്പ് കഴിഞ്ഞു സ്റ്റേഡിയം വൃത്തിയാക്കി മടക്കം

ലോകമാകെ മാതൃകയാവുകയാണ് ജപ്പാന്‍.

പണ്ടും ലോകത്തെ ഞെട്ടിക്കുന്ന ഒന്നാണ് ജപ്പാന്റെ ഉത്തരവാദിത്വ ബോധവും സംസ്‌കാരവുമെല്ലാം. ഇപ്പോഴിതാ ഫിഫ വേള്‍ഡ് കപ്പിലും ഹൃദയം കവര്‍ന്നിരിക്കുകയാണ് ജപ്പാന്‍ ആരാധകര്‍. നെതര്‍ലന്‍ഡിനെതിരായ ഗ്രൂപ്പ് എഫ് മത്സരത്തിന് ശേഷം ഡാലസ് സ്റ്റേഡിയത്തിലെ ഗാലറികള്‍ വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകരുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ജപ്പാന്‍ ടീമിനെ നീല നിറത്തിലുള്ള ബാഗുകള്‍ വീശികൊണ്ടാണ് അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നത്. ആ ബാഗുകള്‍ തന്നെയാണ് കളി കഴിഞ്ഞ ശേഷം മാലിന്യങ്ങള്‍ ശേഖരിക്കാന്‍ അവര്‍ ഉപയോഗിച്ചത്.

ജാപ്പനീസ് ആരാധകരുടെ ഈ ശീലം ഇതാദ്യമല്ല. 1998 ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ജപ്പാന്‍ ആദ്യമായി പങ്കെടുത്ത മത്സര ശേഷവും അവര്‍ സ്റ്റേഡിയം വൃത്തിയാക്കി. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിലും സമാനമായി ചെയ്ത് ലോക വാര്‍ത്തകളിലിടം നേടി. ഇപ്പോഴിതാ ഡാലസിലും ഇതാവര്‍ത്തിക്കുന്നു.

ലോകമാകെ മാതൃകയാവുകയാണ് ജപ്പാന്‍.




കൂടുതല്‍വാര്‍ത്തകള്‍.