CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 59 Seconds Ago
Breaking Now

കോനെയുടെ എല്ലൊടിയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു, കാനഡയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത് ; മത്സര ശേഷം ഖത്തര്‍ താരം കാനഡയുടെ ഡ്രസിങ് റൂമില്‍ വന്ന് മാപ്പു പറഞ്ഞതായി പരിശീലകന്‍

കെനെയ്ക്ക് ഇത്ര വലിയ പരിക്കു സംഭവിക്കുമെന്ന് ഖത്തര്‍ താരം മാഡിബോ ഒരിക്കലും കരുതി കാണില്ലെന്നും കാനഡ പരിശീലകന്‍ പറഞ്ഞു.

ഖത്തര്‍ കാനഡ കളിയ്ക്കിടെ ഞെട്ടിക്കുന്ന സംഭവമാണ് ഫുട്‌ബോള്‍ പ്രേമികള്‍ കണ്ടത്. ആറു ഗോളുകള്‍ക്ക് കാനഡ ഖത്തറിനെ തോല്‍പ്പിച്ചെങ്കിലും തീരാ വേദനയുമായിട്ടാണ് കാനഡ താരങ്ങള്‍ ഗ്രൗണ്ടുവിട്ടത്. 

കാനഡ താരം ഇസ്മായില്‍ കോനെ ഗ്രൗണ്ടില്‍ പരിക്കേറ്റ് വീണത് ഏവരേയും കണ്ണീരിലാഴ്ത്തി. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിക്കുകയാണ് കാനഡ പരിശീലകന്‍ ജെസ്സെ മാര്‍ഷ്. അപ്രതീക്ഷിതമായുണ്ടായ പരുക്കില്‍ ടീമാകെ ഉലഞ്ഞുപോയെന്ന് മാര്‍ഷ് പ്രതികരിച്ചു. ആ പരുക്കു ഞങ്ങളുടെ തൊട്ടു മുന്നിലായിരുന്നു സംഭവിച്ചത്. കൊനെയുടെ എല്ലൊടിയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. കാനഡ ടീം ആകെ ഉലഞ്ഞുപോയ സംഭവമാണിത്. പരുക്കിന്റെ സ്വഭാവമാണ് ഇതിന് കാരണം. ഇസ്മായില്‍ ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ്. അദ്ദേഹം കളിക്കാനില്ലാത്തത് ടീമിന് വലിയ നഷ്ടമാണ്. അതു സംഭവിച്ചപ്പോള്‍ കാനഡ താരങ്ങളുടെ അവസ്ഥ എന്തായിരുന്നുവെന്ന് എല്ലാവരും കണ്ടതാണ്. എന്നാല്‍ ഞങ്ങള്‍ക്കു തുടര്‍ന്നും ശ്രദ്ധയോടെ കളിക്കണമായിരുന്നു. ഹൈഡ്രേഷന്‍ ബ്രേക്കിന്റെ സമയത്ത് ഞാന്‍ താരങ്ങളോട് പറഞ്ഞതും അതാണ്. ഈ മത്സരം നമുക്ക് നന്നായി തന്നെ ഫിനിഷ് ചെയ്യണം. താരങ്ങള്‍ അതു ശരിയായി നടപ്പാക്കി , കാനഡ പരിശീലകന്‍ പറഞ്ഞു.

കെനെയ്ക്ക് ഇത്ര വലിയ പരിക്കു സംഭവിക്കുമെന്ന് ഖത്തര്‍ താരം മാഡിബോ ഒരിക്കലും കരുതി കാണില്ലെന്നും കാനഡ പരിശീലകന്‍ പറഞ്ഞു. 

മത്സരത്തിന്റെ രണ്ടാം പകുതിയിലെ 53ാം മിനിറ്റിലാണഅ ഇസ്മായില്‍ കോനെ ഗ്രൗണ്ടില്‍ പരിക്കേറ്റ് വീണത്. അസീം മാഡിബോയുടെ ഫൗളില്‍ കാല്‍മുട്ടിന് താഴേക്കുള്ള എല്ല് ഒടിയുകയായിരുന്നു. വേദനയില്‍ പുളയുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ കാണികളെ കണ്ണീരിലാഴ്ത്തി.സ്ട്രച്ചറിലാണ് കോനെയെ ഗ്രൗണ്ടില്‍ നിന്ന് കൊണ്ടുപോയത്. താരത്തിന്റെ പരിക്കു കണ്ട പരിശീലകനും കരഞ്ഞു പോയി. ഖത്തര്‍ താരം അസിം മാഡിബോയ്ക്ക് ആദ്യം യെല്ലോ കാര്‍ഡാണ് നല്‍കിയത്. പിന്നീട് ദൃശ്യം പരിശോധിച്ച് റെഡ് കാര്‍ഡാക്കി. 

ഇസ്മായില്‍ കോനെയ്ക്ക് ലോകകപ്പിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. പരുക്കിന് പിന്നാലെ വാന്‍കൂവറിലെ ആശുപത്രിയിലെത്തിയ കോനെയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അഞ്ചു മാസത്തോളം താരത്തിന് വിശ്രമം ആവശ്യമായി വരുമെന്നാണ് വിവരം.




കൂടുതല്‍വാര്‍ത്തകള്‍.