CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 40 Seconds Ago
Breaking Now

ഇന്ത്യ-യുകെ വ്യാപാര കരാര്‍ അടുത്തമാസം പ്രാബല്യത്തില്‍

താരിഫ് ഇളവുകളുടെ ആനുകൂല്യം ലഭിക്കുന്നതിന് ബിസിനസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ 28 ദിവസത്തെ സമയമുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.

ഇന്ത്യ  യുകെ വ്യാപാര കരാര്‍ അടുത്തമാസം പതിനഞ്ച് മുതല്‍ പ്രാബല്യത്തില്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍ അവസരമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

താരിഫ് ഇളവുകളുടെ ആനുകൂല്യം ലഭിക്കുന്നതിന് ബിസിനസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ 28 ദിവസത്തെ സമയമുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, ടെക്‌സ്‌റ്റൈല്‍സ്, സോഫ്റ്റ്‌വെയര്‍, കായിക ഉത്പന്നങ്ങള്‍, പാദരക്ഷകള്‍ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും കാര്‍ പ്രകാരം ഒഴിവാകും. ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും സമഗ്രമായ വ്യാപാര കരാറുമാണിത്.

കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും നേട്ടങ്ങളുണ്ടാകും. ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങളും നികുതിയില്ലാതെ യുകെ വിപണിയിലേക്ക് കയറ്റി അയക്കാന്‍ സാധിക്കും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രശസ്തമായ സ്‌കോച്ച് വിസ്‌കിയുടെ നികുതി 150 ശതമാനത്തില്‍ നിന്നും 40 ശതമാനമായി കുറയും. യുകെ നിര്‍മ്മിത കാറുകളുടെ നികുതി 100 ശതമാനത്തില്‍ നിന്നും പത്ത് ശതമാനമായും കുറയും. ജൂലൈ 15 മുതല്‍ പുതിയ താരിഫ് നിരക്കുകള്‍ വിപണിയില്‍ നിലവില്‍ വരും.

 




കൂടുതല്‍വാര്‍ത്തകള്‍.