CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 17 Seconds Ago
Breaking Now

താന്‍ ഇല്ലായിരുന്നെങ്കില്‍ ഇസ്രായേല്‍ ഭൂമുഖത്തു നിന്ന് തന്നെ തുടച്ചുനീക്കപ്പെടുമായിരുന്നു ; ട്രംപ്

യുണൈറ്റഡ് സ്റ്റേറ്റ്‌സും താനും ഇല്ലായിരുന്നെങ്കില്‍ ഇസ്രായേല്‍ ഭൂമുഖത്തുനിന്ന് തന്നെ തുടച്ചുനീക്കപ്പെടുമായിരുന്നു എന്ന് ട്രംപ് പറഞ്ഞു

ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഇസ്രായേലിന്റെ നിലനില്‍പ്പിന് കാരണം താനാണെന്ന ശക്തമായ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

യുണൈറ്റഡ് സ്റ്റേറ്റ്‌സും താനും ഇല്ലായിരുന്നെങ്കില്‍ ഇസ്രായേല്‍ ഭൂമുഖത്തുനിന്ന് തന്നെ തുടച്ചുനീക്കപ്പെടുമായിരുന്നു എന്ന് ട്രംപ് പറഞ്ഞു. ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം. യുഎസും ഇറാനും തമ്മിലുള്ള സമാധാനക്കരാര്‍ ഈ ആഴ്ച ഒപ്പുവെക്കാനിരിക്കെ, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുനേതാക്കളും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമര്‍ശം.

 




കൂടുതല്‍വാര്‍ത്തകള്‍.