CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 41 Minutes 52 Seconds Ago
Breaking Now

ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്‌റാനില്‍ മാത്രം, മാറ്റം വന്നാല്‍ ശക്തമായ തിരിച്ചടി ; ഇറാന്റെ മുന്നറിയിപ്പ്

ഹോര്‍മുസിനെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചൊവ്വാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് ഇറാന്റെ ഈ പരസ്യ നിലപാട്.

ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്‌റാനില്‍ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെ ഇറാന്‍ നിര്‍ദ്ദേശിക്കുന്ന റൂട്ട് മറികടക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് മേഖലയില്‍ വന്‍ പിരിമുറുക്കത്തിനും സംഘര്‍ഷം രൂക്ഷമാകുന്നതിനും കാരണമാകുമെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസിനെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചൊവ്വാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് ഇറാന്റെ ഈ പരസ്യ നിലപാട്. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, മേഖലയിലെ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കാനും ദോഹയില്‍ വെച്ച് നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാനും അമേരിക്കയും ഇറാനും സമ്മതിച്ചതായി ആക്‌സിയോസ് വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറിന്റെയും പാകിസ്താന്റെയും ശക്തമായ മധ്യസ്ഥശ്രമങ്ങളാണ് വാഷിംഗ്ടണിനെയും ടെഹ്‌റാനെയും വീണ്ടും ചര്‍ച്ചാ മേശയിലെത്തിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ആക്രമണങ്ങള്‍ തല്‍ക്കാലം അവസാനിച്ചതായാണ് കാണപ്പെടുന്നതെന്ന് ഒമാനിലെ മുന്‍ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് ഷ്മിയറര്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.