CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 36 Minutes 6 Seconds Ago
Breaking Now

കള്ളന്മാരെ പിടിച്ച് പോസ്റ്റില്‍ ടേപ്പ് ചെയ്യുന്ന സൂപ്പര്‍ ഹീറോ ; മെക്‌സിക്കന്‍ ബാറ്റ്മാനെ കുറിച്ചറിയാം

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ചിലേറെ പുരുഷന്‍മാരെയാണ് പോസ്റ്റില്‍ ടേപ്പ് ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സൂപ്പര്‍മാന്‍, സ്പൈഡര്‍മാര്‍, ബാറ്റ്മാന്‍...ഇങ്ങനെ പല സൂപ്പര്‍ഹീറോസിനെയും നമുക്ക് മുന്‍പരിചയമുണ്ട്. എന്നാല്‍ അങ്ങ് മെക്സിക്കോയില്‍ ഇപ്പോള്‍ മറ്റൊരു സൂപ്പര്‍ഹീറോയാണ് തരംഗമായി മാറുന്നത്.

മെക്സിക്കന്‍ ബാറ്റ്മാന്‍ എന്ന് വിശേഷണം നേടിയിട്ടുള്ള ഈ ഹീറോ പക്ഷെ റീലല്ല, റിയലാണ്. ബൈക്ക് മോഷണങ്ങള്‍ റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ഒരു തുമ്പും കിട്ടാതെ പോലീസ് കൈമലര്‍ത്തുന്നതിനിടെയാണ് ഇത്തരക്കാരെ പൊക്കി പോസ്റ്റുകളില്‍ ഡക്ട് ടേപ്പ് ചെയ്ത് പ്രദര്‍ശിപ്പിച്ച് ഈ അജ്ഞാതന്‍ ഹീറോയാകുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ചിലേറെ പുരുഷന്‍മാരെയാണ് പോസ്റ്റില്‍ ടേപ്പ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് കള്ളന്‍ എന്ന് എഴുതിവെയ്ക്കുകയും, മോഷ്ടിച്ച ബൈക്ക് അരികില്‍ വെയ്ക്കുകയും ചെയ്യുന്നുണ്ട്.

കള്ളന്‍മാരെ ഈ വിധത്തില്‍ പിടികൂടി പോസ്റ്റില്‍ ടേപ്പ് ചെയ്യുന്നത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വലിയ തോതില്‍ ടേപ്പ് ഉപയോഗിക്കുന്നതിനാല്‍ കള്ളന്‍മാര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ പിടിക്കപ്പെട്ട കള്ളന്‍മാരെ ഇരകളായി മാത്രമാണ് പോലീസ് കാണുന്നതെന്നതും വിചിത്രമാണ്. മോഷ്ടാക്കള്‍ക്ക് നല്ല രീതിയില്‍ മര്‍ദ്ദനം ഏല്‍ക്കുന്നതാണ് ഇതിന് കാരണം. ഇപ്പോള്‍ സൂപ്പര്‍ഹീറോയെ പൊക്കാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.