
















മാർ തോമ്മാ ശ്ലീഹായുടെ ദുക്റാനയോടനുബന്ധിച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റിലെ നിത്യസഹായ മാതാവിന്റെ ദൈവാലയത്തിൽ ജൂൺ 28 മുതൽ ജൂലൈ 5 വരെ നിത്യസഹായ മാതാവ്, വിശുദ്ധ യൗസേപ്പ് പിതാവ്, മാർ തോമ്മാ ശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ ഗീവർഗീസ്, വിശുദ്ധ അൽഫോൻസാമ്മ, എന്നിവരുടെ സംയുക്ത തിരുനാൾ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.
ജൂൺ 28, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക്, ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഫിനാൻസ് ഓഫീസർ റവ. ഫാ. ജോസഫ് മൂലേച്ചേരിയും ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയിലും സംയുക്തമായി തിരുനാൾ കൊടിയേറ്റിന് നേതൃത്വം വഹിച്ചു. കൊടിയേറ്റിനുശേഷം ആഘോഷമായ വിശുദ്ധ കുർബാനയും പാച്ചോർ നേർച്ചയും ഭക്തിപൂർവം നടത്തപ്പെട്ടു. ഇതോടെ എട്ട് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് ആത്മീയ പ്രഭയേകുന്ന ഔപചാരിക തുടക്കം കുറിച്ചു.
ജൂൺ 29, തിങ്കളാഴ്ച വൈകിട്ട് 6.00 മണിക്ക് റംശ (സായാഹ്ന നമസ്കാരം) ചൊല്ലുന്നതോടെ അന്നത്തെ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് 6.30-ന്, കോവൻട്രി സെന്റ് ജോസഫ് മിഷൻ ഡയറക്ടർ റവ. ഫാ. ആൻ്റണി തയ്യിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഭക്തിപൂർവം നടത്തപ്പെടും.
ജൂൺ 30, ചൊവ്വാഴ്ച വൈകിട്ട് 6.00 മണിക്ക് റംശ (സായാഹ്ന നമസ്കാരം) ആരംഭിക്കും. തുടർന്ന് സാൾട്ട്‌ലി സെന്റ് ബെനഡിക്ട് മിഷൻ ഡയറക്ടർ റവ. ഫാ. ഫ്രാൻസ്വാ പത്തിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും ഭക്തിപൂർവം നടത്തപ്പെടും.
ജൂലൈ 1, ബുധനാഴ്ച രാവിലെ 9.30-ന് സപ്ര (പ്രഭാത നമസ്കാരം) ആരംഭിക്കും. തുടർന്ന് 9.45-ന്, വാൾസാൾ സെന്റ് മേരീസ് ദ മൗണ്ട് ദൈവാലയത്തിലെ ഫാ. ജോബിൻ കൊല്ലപ്പള്ളിൽ എസ്.വി.ഡി. മുഖ്യകാർമികനായി വിശുദ്ധ കുർബാനയും നൊവേനയും ഭക്തിപൂർവം അർപ്പിക്കും.
ജൂലൈ 2, വ്യാഴാഴ്ച വൈകിട്ട് 6.00 മണിക്ക് റംശ ആരംഭിക്കും. തുടർന്ന് ബർമിംഗ്ഹാമിലെയും ത്രീ കൗണ്ടിയിലെയും ക്‌നാനായ കത്തോലിക്ക മിഷനുകളുടെ ഡയറക്ടർ റവ. ഫാ. ലൂക്ക് കൊച്ചുപറമ്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും ഭക്തിപൂർവം നടത്തപ്പെടും..
ജൂലൈ 3, വെള്ളിയാഴ്ച മാർ തോമ്മാ ശ്ലീഹായുടെ ദുക്റാന ഭക്തിനിർഭരമായി ആചരിക്കും. ഭാരതസഭയുടെ വിശ്വാസപാരമ്പര്യത്തിന്റെയും അപ്പസ്തോലിക വേരുകളുടെയും സ്മരണ പുതുക്കുന്ന ഈ വിശുദ്ധ ദിനത്തിൽ വൈകിട്ട് 6.00 മണിക്ക് പുറത്തു നമസ്കാരമായ റംശയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് റവ. ഫാ. ജോർജ് എട്ടുപറയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, പ്രത്യേക പ്രാർത്ഥനകൾ എന്നിവ ഭക്തിപൂർവം നടത്തപ്പെടും.
ജൂലൈ 4, ശനിയാഴ്ച മരിച്ചവരുടെ ഓർമ്മദിനമായി ഭക്തിപൂർവം ആചരിക്കും. വിശ്വാസത്തിൽ നമ്മെ മുൻപേ കടന്നുപോയ പ്രിയപ്പെട്ടവരെ സ്നേഹാദരങ്ങളോടെ അനുസ്മരിച്ചും നിത്യജീവന്റെ പ്രത്യാശ പുതുക്കിയും രാവിലെ 9.30-ന് സപ്രയും (പ്രഭാത നമസ്കാരം) ആരംഭിക്കും. തുടർന്ന് റവ. ഫാ. ജോർജ് എട്ടുപറയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന, ഒപ്പീസ് (മരിച്ചവർക്കായുള്ള പ്രത്യേക പ്രാർത്ഥന) എന്നിവ നടത്തപ്പെടും.
ജൂലൈ 5, ഞായറാഴ്ച തിരുനാളിന്റെ പ്രധാന ആഘോഷദിനമാണ്. രാവിലെ 8.30-ന് വിശുദ്ധ കുർബാനയോടെ ദിനാചരണത്തിന് തുടക്കമാകും. തുടർന്ന് 9.30-ന് തിരുസ്വരൂപ പ്രതിഷ്ഠയും. രാവിലെ 10.00 മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വൈദികസമിതി സെക്രട്ടറി സെക്രട്ടറി റവ. ഫാ. ജോസഫ് അഞ്ചാനിക്കൽ മുഖ്യകാർമികനായി ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും, തുടർന്ന് തിരുനാൾ സന്ദേശവും ലദീഞ്ഞും ഭക്തിപൂർവം നടത്തപ്പെടുകയും ചെയ്യും.
വിശുദ്ധ കുർബാനാനന്തരം ഉച്ചയ്ക്ക് 12.30-ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. പ്രാർത്ഥനാഗീതങ്ങളുടെയും ധൂപസുഗന്ധത്തിന്റെയും ഇടയിൽ വിശ്വാസത്തിന്റെ പരസ്യസാക്ഷ്യമായി വിശ്വാസസമൂഹം ദൈവസന്നിധിയിലേക്ക് പ്രാർത്ഥനാപൂർവം പ്രദക്ഷിണം അർപ്പിക്കും.
വിശുദ്ധ കുർബാനയിൽ ഒന്നാകുന്ന ദൈവജനവും, പ്രാർത്ഥനയിൽ കൈകോർക്കുന്ന കുടുംബങ്ങളും, സേവനത്തിൽ മുന്നിട്ടിറങ്ങുന്ന യുവജനങ്ങളും, അനുഭവങ്ങളുടെ സമ്പത്ത് പകരുന്ന മുതിർന്നവരും ചേർന്ന് സ്നേഹപൂർവം ഒരുക്കുന്ന ഇടവക ഐക്യത്തിന്റെ സ്നേഹവിരുന്ന്, ഉച്ചയ്ക്ക് 1.30-ന് തുടർന്ന് വൈകിട്ട് 3.00 മണിക്ക് സംഗീതവിരുന്നും അരങ്ങേറും.
"എന്റെ കർത്താവും എന്റെ ദൈവവും" എന്ന വിശ്വാസസാക്ഷ്യം ക്രിസ്തുവിലുള്ള സമ്പൂർണ സമർപ്പണമായി ജീവിതത്തിൽ അന്വർത്ഥമാക്കുവാൻ, തിരുനാൾ തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കാളികളായി വിശുദ്ധരുടെ മാധ്യസ്ഥത്തിലൂടെ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹസമൃദ്ധമായ തിരുനാൾ ആഘോഷങ്ങളിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക വികാരിയായ റവ. ഫാ. ജോർജ് എട്ടുപറയിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
തിരുനാൾ കൺവീനർ അനൂപ് പി ജേക്കബ് 07533714251
ജോയിന്റ് കൺവീനർമാർ, ജിയോ ടോം ജോസഫ് 07741419647,
ജോൺസ് ജോസഫ്
07799 978616,
ജോസ് ജോൺ
07423 633266
കൈക്കാരൻമാർ:
സോണി ജോൺ: 07403320346,
സജി ജോസഫ്: 07506010956,
ഫെനിഷ് വിൽസൺ: 07419826717