CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 49 Seconds Ago
Breaking Now

'ഞാന്‍ പുരുഷനെ വെറുക്കുന്നു'; കേതന്റെ കൊലപാതകത്തെ ന്യായീകരിച്ചും കേതനെ പരിഹസിച്ചും ഇന്‍സ്റ്റഗ്രാം സ്റ്റോറി; ഡെന്റിസ്റ്റിന് സസ്‌പെന്‍ഷന്‍

ഞാന്‍ പുരുഷനെ വെറുക്കുന്നു എന്ന ഹാഷ്ടാഗോടെയാണ് ഡോ. മസ്‌കന്‍ സോണി കേതന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്.

കോളിളക്കം സൃഷ്ടിച്ച കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തെ ന്യായീകരിച്ചും കൊല്ലപ്പെട്ട കേതനെ പരിഹസിച്ചും സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട ഡെന്റിസ്റ്റിനെ സംഘടനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഓള്‍ ഇന്ത്യ ഡെന്റല്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് സര്‍ജന്‍സ് അസോസിയേഷന്‍ മധ്യപ്രദേശ് ട്രഷററായ ഡോ. മസ്‌കന്‍ സോണിയെയാണ് അഞ്ചുവര്‍ഷത്തേക്ക് സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഡോ. മസ്‌കന്‍ സോണിയുടെ പ്രവൃത്തി തീര്‍ത്തും അനുചിതമാണെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സംഘടനയുടെ ദേശീയ നേതൃത്വം വ്യക്തമാക്കി.

ഞാന്‍ പുരുഷനെ വെറുക്കുന്നു എന്ന ഹാഷ്ടാഗോടെയാണ് ഡോ. മസ്‌കന്‍ സോണി കേതന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനിടയാക്കി. സംഭവം ചര്‍ച്ചയായതോടെ സ്റ്റോറി പിന്‍വലിച്ച് ഡോ. മസ്‌കന്‍ സോണി ക്ഷമാപണം നടത്തുകയുംചെയ്തിരുന്നു.

പ്രതിശ്രുതവധുവായ സിയ ?ഗോയലും കാമുകനായ ചേതന്‍ ചൗധരിയും ചേര്‍ന്നാണ് പുണെയിലെ യുവവ്യവസായിയായ കേതന്‍ അ?ഗര്‍വാളിനെ കൊലപ്പെടുത്തിയത്. ട്രക്കിങ്ങിനിടെ മലമുകളില്‍നിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം സംഭവം അപകടമാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതികളുടെ ശ്രമം. 

 




കൂടുതല്‍വാര്‍ത്തകള്‍.